സ്റ്റാലിനെ അരിവാള്‍ ചുറ്റിക നക്ഷത്രം എണ്ണിക്കാനാവുമോ?, അണ്ടര്‍ വേള്‍ഡ് ട്രെയ്ലര്
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അരുണ്‍ കുമാര്‍ അരവിന്ദ് മറ്റൊരു ചിത്രവുമായി എത്തുന്നത്. 2017ല്‍ റിലീസായ കാറ്റിന് ശേഷം അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അണ്ടര്‍വേള്‍ഡ്.
സംഗതി കട്ട കലിപ്പാണ്. അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന 'അണ്ടര്‍ വേള്‍ഡി'നെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. 'അണ്ടര്‍ വേള്‍ഡ്' ഡോണ്‍ ലുക്കില്‍ എത്തുന്നതാവട്ടെ ആസിഫ് അലിയും. ആസിഫ് അലിയാണ് ചിത്രത്തില്‍ സ്റ്റാലിന് ജോണ്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അണ്ടര്‍ വേള്‍ഡിന്റെ പുതിയ ട്രെയ്ലറിലാണ് സ്റ്റാലിന് ജോണിനെക്കൊണ്ട് എതിരാളികള്‍ അരിവാള്‍ ചുറ്റിക നക്ഷത്രം എണ്ണിക്കാനൊരുങ്ങുന്നത്. സംഗതി എന്തായാലും കുറേ രക്തം പൊടിയുമെന്നുറപ്പാണ്. അത്രയ്ക്ക് കലിപ്പിലാണ് കാര്യങ്ങള്‍ എന്നാണ് ഇതുവരെ പുറത്തിറങ്ങിയ ദൃശ്യങ്ങളെല്ലാം വ്യക്തമാക്കുന്നത്.
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അരുണ്‍ കുമാര്‍ അരവിന്ദ് പുതിയ ചിത്രവുമായി എത്തുന്നത്. 2017ല്‍ റിലീസായ 'കാറ്റി'ന് ശേഷം അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ആസിഫ് അലിയ്ക്കൊപ്പം മുകേഷ്, ഫര്ഹാന് ഫാസില്‍, ലാല്‍ ജൂനിയര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അലക്സ് ജെ പുളിക്കലാണ് ഛായാഗ്രഹണം. യക്സാന്‍ ഗാരി പെരേരയും നേഹ നായരും ചേര്‍ന്ന് സംഗീതം. വിതരണം ഫ്രൈഡേ ഫിലിം ഹൗസ്. നവംബർ ഒന്നിന് ചിത്രം പ്രദർശനത്തിനെത്തും.
ആസിഫ് അലി TOK TOK കാണാം.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!