യുഎസില്‍ മാത്രം ഒരുലക്ഷം കൊവിഡ്; ലോകമെങ്ങും മരണം 27,000; ഇന്ത്യയില്‍ 19
രണ്ട് ലക്ഷം കോടി ഡോളറിന്റെ കൊവിഡ് പാക്കേജില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പാക്കേജ് ആണ് ഇത്.
കൊറോണ വൈറസ് പിടിപെട്ടവരുടെ എണ്ണം യുഎസില്‍ ഒരു ലക്ഷം കടന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള രാജ്യമായി യുഎസ് മാറി. 1600 പേര് മരിച്ചു. ലോകമെങ്ങും ആറ് ലക്ഷത്തിനടത്ത് പേരെ പിടികൂടിയ രോഗം ശനിയാഴ്ച രാവിലെ വരെയായി 27,198 ജീവനെടുത്തു. 24 മണിക്കൂറിനിടയില്‍ 919 പേര് അടക്കം ഇറ്റലിയില്‍ മാത്രം ഇതുവരെ 9134 മരണം സ്ഥിരീകരിച്ചു. ലോകത്ത 1,30,000 പേര് രോഗമുക്തരായി എന്നത് മാത്രമാണ് ആശ്വാസം.
ഇന്ത്യയില്‍ 19 മരണം, 748 പേര്‍ക്ക് കൊവിഡ്19
ഇന്ത്യയില്‍ വെള്ളിയാഴ്ച രാത്രിവരെ 19 മരണം കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. 748 പേര്‍ക്ക് രോഗം പിടിപെട്ടതായാണ് കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. വിവിധ സംസ്ഥാനങ്ങളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 887 പേര്‍ക്ക് രാജ്യത്ത് രോഗം സ്ഥിരീകരിച്ചയും 20 പേര് മരിച്ചതായും അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 66 പേര്‍ക്ക് രാജ്യത്ത് രോഗം ഭേദമായി. മുംബൈ ഹിന്ദുജ ആശുപത്രിയില്‍ കൊവിഡ് സ്ഥിരീകരിച്ച 82 വയസ്സുള്ള ഡോക്ടര്‍ മരിച്ചു. യുകെയില്‍നിന്ന് തിരിച്ചെത്തിയ അദ്ദേഹത്തിന്റെ കൊച്ചുമകന് കൊവിഡ് ഉണ്ടായിരുന്നു. ആ കുടുംബത്തിലെ ആറ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. കേരളത്തില്‍ ഇന്നലെയുളള 39 പേര് അടക്കം 177 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 164 പേര് ചികിത്സയിലുണ്ട്. ഇന്നലെ ഒരാള്‍ അടക്കം 13 പേര്‍ക്ക് ഭേദമായി.
ഇറ്റലിക്ക് പിന്നാലെ സ്പെയിനും
ഇറ്റലിക്ക് സമാനമാണ് സ്പെയിനിലെയും സ്ഥിതി. 24 മണിക്കൂറിനിടയില്‍ 769 പേര് അടക്കം അവിടെ 4,858 പേര് ഇതിനകം മരിച്ചു. ഏപ്രില്‍ 12 വരെയാണ് സെയിന്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ജനങ്ങള്‍ പുറത്തിറങ്ങരുത് എന്നാണ് നിര്‍ദേശം. ഇറ്റലിയില്‍ ഏറ്റവും വലിയ വ്യാപനമുണ്ടായ ലംബാര്‍ഡിയില്‍ പുതിയ രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായി.
ലോകമെങ്ങുമുള്ള കണക്ക് ( ശനിയാഴ്ച രാവിലെ)
- യുഎസ് 101,657 രോഗികള്‍, 1600 മരണം
- ഇറ്റലി 86,498 രോഗികള്‍, 9134 മരണം
- ചൈന 81,897 രോഗികള്‍,
- സ്പെയിന് 64,285 രോഗികള്‍, 4940 മരണം
- ജര്‍മനി 50,871 രോഗികള്‍
- ഫ്രാന്‍സ് 33,402 രോഗികള്‍
- ഇറാന് 32,332 രോഗികള്‍
- ബ്രിട്ടന് 14,743 രോഗികള്‍
- സ്വിറ്റ്സര്‍ലാന്‍ഡ് 12,928 രോഗികള്‍
- ഇന്ത്യ 748 രോഗികള്‍ മരണം 19
യുഎസില്‍ ചരിത്രത്തിലെ ഏറ്റവും വലിയ പാക്കേജ്
രണ്ട് ലക്ഷം കോടി ഡോളറിന്റെ കൊവിഡ് പാക്കേജില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പാക്കേജ് ആണ് ഇത്. 100 ദിവസത്തിനകം ഒരു ലക്ഷം വെന്റിലേറ്ററുകള്‍ നിര്‍മിക്കുമെന്ന് ട്രംപ് അറിയിച്ചു. ജനറല്‍ മോട്ടോഴ്സിനും ഫോര്‍ഡിനും ഇതിനുള്ള നിര്‍ദേശം കൊടുത്തു. ടെസ്ലയും വെന്റിലേറ്റര്‍ നിര്‍മിക്കും.
General Motors MUST immediately open their stupidly abandoned Lordstown plant in Ohio, or some other plant, and START MAKING VENTILATORS, NOW!!!!!! FORD, GET GOING ON VENTILATORS, FAST!!!!!! @GeneralMotors @Ford
— Donald J. Trump (@realDonaldTrump) March 27, 2020
കൊറോണയുടെ വലിയ ആഘാതം നേരിടേണ്ടിവരുന്ന രാജ്യമായി യുഎസ് മാറുമെന്ന് ലോകാരോഗ്യ സംഘടനയും വിവിധ പഠനങ്ങളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിന് സമാനമായാണ് രോഗികളുടെ എണ്ണം അനുദിനം കുത്തനെ ഉയരുന്നത്. ഒരുലക്ഷം പേര്‍ക്ക് രോഗം പിടിപെട്ടതിന് ഒപ്പം വിവിധ സംസ്ഥാനങ്ങളില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിലൂടെ 33 ലക്ഷം പേര് തൊഴില്‍ രഹിതരായി. യുഎസ് റിപബ്ലിക്കന്‍ ജനപ്രതിനിധി ജോണ്‍ കന്നിങ്ങാമിന് കൊവിഡ് സ്ഥിരീകരിച്ചു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!