അമേരിക്കൻ വ്യോമാക്രമണത്തിൽ ഇറാൻ രഹസ്യസേന തലവൻ കൊല്ലപ്പെട്ടു; തിരിച്ചടിക്കുമെന്ന് ഇറാൻ, ലോകം യുദ്ധഭീതിയിൽ
അമേരിക്കയും ഇറാനും തമ്മിലുള്ള നിലവിലെ ബന്ധത്തിൽ കൂടുതൽ ഉലച്ചിലുണ്ടാക്കുന്നതാണ് യുഎസിന്റെ ഏറ്റവും പുതിയ നടപടി. യുദ്ധസമാനമായ സാഹചര്യമാണ് നിലവിലുള്ളത്.
ബാഗ്ദാദ് വിമാനത്താവളത്തിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഇറാൻ റവല്യൂഷനറി ഗാർഡ്സ് കമാൻഡർ ക്വാസിം സൊലൈമാനി കൊല്ലപ്പെട്ടതായി പെന്റഗൺ സ്ഥിരീകരിച്ചു. ജനറലിനെ കൂടാതെ ഇറാൻ പൗരസേന കമാൻഡർ അബു മഹ്ദിയും അഞ്ച് ഇറാന് കമാന്‍ഡോകളും ആക്രമണത്തിൽ മരിച്ചിട്ടുണ്ട്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദേശപ്രകാരമായിരുന്നു ആക്രമണമെന്നും പെന്റഗൺ ട്വീറ്റിൽ വ്യക്തമാക്കി. വിദേശത്തുള്ള അമേരിക്കൻ പൗരന്മാരെ സംരക്ഷിക്കാൻ വേണ്ടിയാണ് സൊലൈമാനിയെ വധിച്ചതെന്ന് അവകാശവാദം. ഇത് കൂടാതെ, ഇറാൻ ആസൂത്രണം ചെയ്ത ആക്രമണം തടയുകയായിരുന്നു ലക്ഷ്യമെന്ന് പെന്റഗൺ പറയുന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.
സൊലൈമാനി കൊല്ലപ്പെട്ടതിന് പിന്നാലെ അമേരിക്കൻ പതാക ട്രംപ് ട്വീറ്റ് ചെയ്തു.
— Donald J. Trump (@realDonaldTrump) January 3, 2020
വിവരങ്ങൾ ഒന്നും വ്യക്തമാക്കാതെ വെറും പതാകയുടെ പടം മാത്രമാണ് ട്വീറ്റ് ചെയ്തത്.
അമേരിക്കയുടെ നടപടി 'വളരെ അപകടകരവും വിഡ്ഢിത്തവുമാണെന്ന്' ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവദ് സരിഫ് പ്രതികരിച്ചു. അമേരിക്കൻ ആക്രമണത്തിൽ പ്രതികാരം ചെയ്യുമെന്ന് ഇറാൻ റവലൂഷണറി ഗാർഡ് മുന്‍ മേധാവി അറിയിച്ചു.
The US' act of international terrorism, targeting & assassinating General Soleimani—THE most effective force fighting Daesh (ISIS), Al Nusrah, Al Qaeda et al—is extremely dangerous & a foolish escalation.
— Javad Zarif (@JZarif) January 3, 2020
The US bears responsibility for all consequences of its rogue adventurism.
അമേരിക്കയും ഇറാനും തമ്മിലുള്ള നിലവിലെ ബന്ധത്തിൽ കൂടുതൽ ഉലച്ചിലുണ്ടാക്കുന്നതാണ് യുഎസ് നടത്തിയ ഏറ്റവും പുതിയ ആക്രമണം. ഈ ആക്രമണത്തോടെ ഈ പ്രദേശത്ത് വീണ്ടും യുദ്ധസമാനമായ സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്. അമേരിക്കയുടെ വ്യോമാക്രമണത്തെ തുടർന്ന് ക്രൂഡ് ഓയിൽ വില വർധിച്ചിരിക്കുകയാണ്.
ഏതാനും ദിവസങ്ങൾക്ക് മുൻപ് അമേരിക്ക കതൈബ് ഹിസ്ബുള്ള ഗ്രൂപ്പിന് നേരെ വ്യോമക്രമണം നടത്തിയതിന് പിന്നാലെ ചൊവ്വാഴ്ച്ച ബാഗ്ദാദിലെ യുഎസ് എംബസിയുടെ മുന്നിൽ ആയിരക്കണക്കിന് ആളുകൾ പ്രതിഷേധിച്ചിരുന്നു. 750 ട്രൂപ്പുകളെ മണിക്കൂറുകള്‍ക്കം വിന്യസിച്ചാണ് യുഎസ് പ്രതിഷേധം തടയാൻ ശ്രമിച്ചത്. ഇറാന് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സായുധ സംഘത്തെ ഉന്മൂലനം ചെയ്യാനെന്ന പേരിൽ യുഎസ് നടത്തിയ വ്യോമാക്രമണമാണ് പുതിയ സംഘര്‍ഷത്തിന് കാരണം. ഇറാഖിലെ തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ പോലും അറിയിക്കാതെയായിരുന്നു യുഎസിന്റെ ആക്രമണം. ഇതില്‍ ഇറാഖ് പ്രധാനമന്ത്രിയും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തങ്ങളുടെ രാജ്യത്തിന്റെ പരമാധികാരത്തിന്മേല് യുഎസ് നടത്തിയ കടന്നുകയറ്റം എന്നാണ് ഇറാഖ് പ്രധാനമന്ത്രി ആദില്‍ അബ്ദുള്‍ മഹ്ദി തന്നെ പ്രതികരിച്ചത്. എംബസിക്ക് നേരെയുണ്ടായ പ്രതിഷേധം ഈ വര്‍ഷം വീണ്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ നേരിടാനിരിക്കുന്നു ഡൊണാള്‍ഡ് ട്രംപിന് രാഷ്ട്രീയ തിരിച്ചടികൂടിയാണ്. ഈ സംഭവത്തെ ഇറാനെതിരായ യുദ്ധപ്രഖ്യാപനമാക്കി അതിനെ മറികടക്കാനാണ് ട്രംപ് അപ്പോൾ തന്നെ ശ്രമം ആരംഭിച്ചിരുന്നു.
അന്ന് യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത് 25ലേറെ പേരാണ്. ഇറാന് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സായുധ സംഘത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്നാണ് യുഎസ് അവകാശപ്പെട്ടത്. ഇതിനോടുള്ള പ്രതികരണമായിരുന്നു ബാഗ്ദാദിലെ എംബസി പ്രതിഷേധം. സ്ത്രീകള്‍ അടക്കം ആയിരക്കണക്കിനാളുകളാണ് യുഎസ് എംബിസിയിലേക്ക് ഇരമ്പിയെത്തിയത്. എംബസി ഗാര്‍ഡുകള്‍ ഗ്രനേഡുകളും ടിയര്‍ഗ്യാസുകളും പ്രയോഗിച്ചു. പക്ഷെ, രോഷാകുലരായ ജനക്കൂട്ടത്തെ തടയാന്‍ ഇതുകൊണ്ടൊന്നുമായില്ല. അവര്‍ എംബസിയിലെ സെക്യൂരിറ്റി പോസ്റ്റ് തീയിട്ടു. പ്രധാനകോംപൗണ്ടിലേക്ക് കടക്കാന്‍ പ്രതിഷേധക്കാര്‍ തുനിഞ്ഞില്ലെന്നേയുള്ളൂ. അതീവ സുരക്ഷാ മേഖലയിലുള്ള എംബിസിയിലേക്ക് ഇത്രയേറെ ജനക്കൂട്ടം ഇരമ്പിയെത്തുമെന്ന് യുഎസ് പ്രതീക്ഷിച്ചതേയില്ല. ഇത് വലിയ ആഘാതമായിരുന്നു. ഇത് മറികടക്കാനാണ് 750 അധിക സൈനികരെ പശ്ചിമേഷ്യയിലേക്ക് അയക്കുമെന്ന പെന്റഗണിന്റെ പ്രഖ്യാപനം നടത്തി. 'ബാഗ്ദാദില്‍ എംബസിക്ക് നേരെയുണ്ടായ ഇത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലാണ് യുഎസ് സ്വീകരിക്കുന്നത്.'-യുഎസ് ഡിഫന്‍സ് സെക്രട്ടറി മാര്‍ക്ക് എസ്പര് സൈനിക നീക്കത്തെ അന്ന് ന്യായീകരിച്ചത് .
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!