ആ നല്ല നാളിനി തുടരുമോ?; വിനീത് ആലപിച്ച വെള്ളേപ്പം സോംഗ് ടീസർ ഇറങ്ങി
അയ്യപ്പന് എന്ന കഥാപാത്രമായി പതിനെട്ടാം പടിയെന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അക്ഷയ് രാധാകൃഷ്ണന് നായകനാകുന്ന പുതിയ ചിത്രമാണ് വെള്ളേപ്പം.
വിനീത് ശ്രീനിവാസൻ പാടിയ വെള്ളേപ്പത്തിലെ ആദ്യഗാനത്തിന്റെ ടീസർ ഇറങ്ങി. എറിക് ജോൺസണാണ് സംഗീത സംവിധാനം. ഗാനം രചിച്ചിരിക്കുന്നത് ഡിനു മോഹൻ.
അയ്യപ്പന് എന്ന കഥാപാത്രമായി പതിനെട്ടാം പടിയെന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അക്ഷയ് രാധാകൃഷ്ണന് നായകനാകുന്ന പുതിയ ചിത്രമാണ് വെള്ളേപ്പം. അഡാര്‍ ലവിലെ നായിക നൂറിന് ഷെരീഫാണ് ചിത്രത്തില്‍ അക്ഷയ് യുടെ നായികയാകുന്നത്. ഉള്ള് പൊള്ളി വെന്ത തമാശക്കഥ എന്നാണ് ചിത്രത്തിന് ടാഗ് ലൈന്‍ ഇട്ടിരിക്കുന്നത്.
നവാഗതനായ പ്രവീണ്‍ രാജ് പൂക്കോടന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വെള്ളേപ്പത്തെ ചുറ്റിപറ്റി നടക്കുന്ന റൊമാന്റിക് കോമഡിയാണ് ചിത്രമെന്നാണ് സൂചന. നിരവധി പുതുമുഖങ്ങള്‍ എത്തുന്ന ചിത്രത്തില്‍ തണ്ണീര്‍ മത്തന്‍ ദിനങ്ങളില്‍ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്ത വൈശാഖ് വിജയനും ഒരു പ്രധാന കഥാപത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജീവന് ലാലാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. ശിഹാബ് ഓങ്ങല്ലൂര്‍ ഛായാഗ്രഹണവും, രഞ്ജിത് ടച്ച്റിവർ ചിത്രസംയോജനവും നിര്‍വഹിക്കുന്നു.
ജിൻസ് തോമസ്, ദ്വാരക് ഉദയശങ്കർ എന്നിവർ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രികരണം തൃശ്ശൂരിലും പരിസര പ്രദേശങ്ങളിലുമായാണ് പൂർത്തിയായത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!