65 ആം ചിത്രം പ്രഖ്യാപിച്ച് വിജയ്; നായികയായി ദീപിക പദുകോണും വില്ലനായി ജോണ്‍ എബ്രഹാമും?
ചിത്രത്തിൽ നായികയായി ദീപിക പദുക്കോണും വില്ലനായി ജോണ്‍ എബ്രഹാം എത്തുമെന്നുമാണ് റിപ്പോര്‍ട്ട്.
തമിഴ് താരം വിജയ് തന്റെ 65 ആം ചിത്രം പ്രഖ്യാപിച്ചു. നെല്‍സണ്‍ ദിലീപ് കുമാറാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. നെൽസൺ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിർവഹിക്കുന്നത്. ചിത്രത്തിൽ നായികയായി ദീപിക പദുക്കോണും വില്ലനായി ജോണ്‍ എബ്രഹാം എത്തുമെന്നുമാണ് റിപ്പോര്‍ട്ട്.
എന്നാൽ അണിയറ പ്രവർത്തകർ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സണ്‍ പിക്ചേഴ്സാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം നൽകുന്നത്.
വിജയ് നായകനായി എത്തുന്ന 'മാസ്റ്ററാ'ണ് ആരാധകർ കാത്തിരിക്കുന്ന വിജയ് ചിത്രം. 'മാസ്റ്ററി'ന്റെ റിലീസിനെ കുറിച്ച് നിരവധി അഭ്യൂഹങ്ങളാണ് ഉടലെടുത്തത്. ചിത്രം നെറ്ഫ്ലിക്സ്, ആമസോൺ പ്രൈം എന്നീ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ റിലീസ് ചെയ്യും തുടങ്ങിയ വാർത്തകൾ വന്നിരുന്നുവെങ്കിലും റീലിസ് തിയറ്ററിൽ തന്നെ ആവുമെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കിയിരുന്നു.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് 'മാസ്റ്റർ'. വിജയ് സേതുപതി , മാളവിക മോഹൻ, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്ജുന് ദാസ്, ശ്രീനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്, വി ജെ രമ്യ എന്നിവരാണ് മാസ്റ്ററിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!