യുവരാജ് എന്ന വിജയ് ആരാധനാണ് കൊല്ലപ്പെട്ടത്. കേസിൽ പ്രതിയാക്കിയിരിക്കുന്നത് എ ദിനേശ് ബാബു എന്ന രജനീകാന്ത് ആരാധകനാണ്. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു.
തമിഴ്നാട്ടിൽ വിജയ് ആരാധകനെ കൊലപ്പെടുത്തി. കൊലപ്പെടുത്തിയാൾ രജനി ആരാധകനാണെന്ന് പൊലീസ്. ചെന്നൈയിലെ മാരക്കാണത്താണ് സംഭവം.
കൊറോണ ദുരിതാശ്വാസ ഫണ്ടില്ലേക്ക് തങ്ങളുടെ ഇഷ്ടതാരങ്ങളിൽ ആരാണ് കൂടുതൽ തുക കൊടുത്തത് എന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് റിപ്പോർട്ട്.
യുവരാജ് എന്ന വിജയ് ആരാധനാണ് കൊല്ലപ്പെട്ടത്. കേസിൽ പ്രതിയാക്കിയിരിക്കുന്നത് എ ദിനേശ് ബാബു എന്ന രജനീകാന്ത് ആരാധകനാണ്. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു.
യുവരാജ്
കൊറോണ ദുരിതാശ്വാസം നൽകിയത് സംബന്ധിച്ച് ഇവർ തമ്മിലുള്ള വാക്കേറ്റം മുറുകിയതോടെ ദിനേശ് ബാബു, യുവരാജിനെ ആക്രമിക്കുകയായിരുന്നു. യുവരാജ് സംഭവ സ്ഥലത്തു തന്നെ മരിച്ചു. സംഭവത്തിന് പിന്നാലെ ദിനേശ് ബാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ദിനേശ് ബാബു
തമിഴ് താരം വിജയ് 1.3 കോടി രൂപയാണ് പ്രധാനമന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും കൊറോണ ദുരിതാശ്വാസ ഫണ്ടില്ലേക്ക് സംഭാവന നൽകിയത്.രജനികാന്ത് 50 ലക്ഷത്തിന്റെ സഹായവും നൽകിയിരുന്നു.