വിജയ് മക്കൾ ഇയക്കം യുട്യൂബ് ചാനൽ ആരംഭിക്കുന്നു; നടന്റെ പ്രസ്താവനകളും നിർദേശങ്ങളും ഇനി ഈ ചാനലിലൂടെ
യുട്യൂബ് ചാനൽ ആരംഭിക്കുന്നതിന് മുന്നോടിയായി വിജയ് മക്കൾ ഇയക്കത്തിന്റെ ജില്ലാ നേതാക്കളുമായി എൻ. ആനന്ദ് ചർച്ച നടത്തി. സംഘടന നടത്തുന്ന പ്രവർത്തനങ്ങൾ ചാനലിലൂടെ ജനങ്ങളിൽ എത്തിക്കാനാണ് ഇവരുടെ തീരുമാനം.
നടൻ വിജയുടെ ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം യൂട്യൂബ് ചാനൽ ആരംഭിക്കന്നു. വിജയ് നടത്തുന്ന പ്രസ്താവനകൾ, അറിയിപ്പുകൾ ആരാധകർക്കുള്ള നിർദേശങ്ങൾ എന്നിവ ഈ ചാനലിലൂടെ അറിയിക്കുമെന്നാണ് വിജയ് മക്കൾ ഇയക്കത്തിന്റെ ചുമതല വഹിക്കുന്ന എൻ. ആനന്ദ് അറിയിച്ചിരിക്കുന്നത്.
യുട്യൂബ് ചാനൽ ആരംഭിക്കുന്നതിന് മുന്നോടിയായി വിജയ് മക്കൾ ഇയക്കത്തിന്റെ ജില്ലാ നേതാക്കളുമായി എൻ. ആനന്ദ് ചർച്ച നടത്തി. സംഘടന നടത്തുന്ന പ്രവർത്തനങ്ങൾ ചാനലിലൂടെ ജനങ്ങളിൽ എത്തിക്കാനാണ് ഇവരുടെ തീരുമാനം.
വിജയുടെ സംഘടനയുടെ പേരിൽ കൊവിഡ് ദുരിതാശ്വാസപ്രവർത്തനങ്ങളുമായി അച്ഛൻ എസ്. എ. ചന്ദ്രശേഖർ സജീവമായി രംഗത്ത് ഉണ്ടായിരുന്നു. ആനന്ദാണ് വിജയ്യെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ആനന്ദ് മുഖേന സംഘടനയിൽ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ് വിജയ്.
രാഷ്ട്രീയ പാർട്ടി രൂപവത്കരണവുമായി ബന്ധപ്പെട്ട് അച്ഛൻ എസ്.എ. ചന്ദ്രശേഖറുമായുള്ള ഭിന്നതയ്ക്കിടെയാണ് ഇത്തരത്തിൽ ഒരു തീരുമാനവുമായി സംഘടന എത്തിയിരിക്കുന്നത്. നടന്റെ സമ്മതമില്ലാതെയാണ് അദ്ദേഹം വിജയുടെ പേരിലുള്ള പാർട്ടി ആരംഭിക്കാൻ ഒരുങ്ങിയത്. വിജയ്യുടെ ആരാധക സംഘമായ 'വിജയ് മക്കള്‍ ഇയക്ക'ത്തിന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനായിരുന്നു ആലോചന.
അച്ഛന്റെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തന്റെ പേരോ ഫോട്ടോയോ ‘വിജയ് മക്കള്‍ ഇയക്കം’ എന്ന പേരോ ഉപയോഗിക്കാന്‍ പാടില്ല എന്ന് വിജയ് വ്യക്തമാക്കിയിരുന്നു. തന്റെ അച്ഛന് തുടങ്ങിയ പാര്‍ട്ടി എന്ന കാരണം കൊണ്ട് മാത്രം തന്റെ ആരാധകര്‍ ആരും തന്നെ പാര്‍ട്ടിയില്‍ ചേരരുത് എന്നും വിജയ് അഭ്യർത്ഥിച്ചിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!