വാനം കൊട്ടട്ടും ടൈറ്റില്‍ പോസ്റ്റര്‍ ഇറങ്ങി; വിക്രം പ്രഭു നായകന്
ചിത്രത്തില്‍ വിക്രം പ്രഭുവാണ് നായകന്. മലയാളികളായ മഡോണ സെബാസ്റ്റ്യനും ഐശ്വര്യ രാജേഷുമാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്.
സംവിധായകന് മണിരത്നം രചനയും നിര്‍മാണവും നിര്‍വഹിക്കുന്ന ചിത്രമായ വാനം കൊട്ടട്ടും എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ടു. മദ്രാസ് ടാക്കീസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. മണിരത്നത്തിന്റെ അസോസിയേറ്റ് ഡയറക്ടറായ ധനശേഖരന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിക്രം പ്രഭുവാണ് നായകന്. മലയാളികളായ മഡോണ സെബാസ്റ്റ്യനും ഐശ്വര്യ രാജേഷുമാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. കുടുംബകഥയാണ് ചിത്രം എന്നാണ് അണിയറ സംസാരം.
ഗായകനായി ശ്രദ്ധേയനായ സിദ്ധ് ശ്രീറാമാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കുന്നത്. മ്യൂസിക് ഡയറക്ടറായുള്ള അദ്ദേഹത്തിന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ് ഇത്. പ്രീത ജയരാമനാണ് ഛായാഗ്രഹണം. ശരത് കുമാര്‍, രാധിക ശരത് കുമാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
നടന് വിക്രമിന്റെ മകനായ വിക്രം പ്രഭു നിരവധി ചിത്രങ്ങളിലൂടെ തമിഴകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട നടന്മാരിലൊരാളാണ്. ദുല്‍ഖര്‍ സല്‍മാനൊപ്പം വിക്രം പ്രഭു അഭിനയിക്കാന്‍ ഒരുങ്ങുന്നെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ മാസം പുറത്ത് വന്നിരുന്നു. 1997ല്‍ പുറത്തിറങ്ങിയ ഇല്ലാസം എന്ന ചിത്രത്തിന്റെ റീമേക്കിലാണ് ഇരുവരും ഒന്നിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 1997 ല്‍ അമിതാഭ് ബച്ചന് നിര്‍മിച്ച് വിക്രമും അജിത്തും മത്സരിച്ചഭിനയിച്ച വിജയചിത്രമായിരുന്നു ഉല്ലാസം.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!