'കള്ളൻ പവിത്രൻ' മുതൽ 'വടക്കൻ വീരഗാഥ'വരെ; ഓൺലൈൻ സ്ട്രീമിങ്ങിനെത്തിയ വിന്റേജ് മലയാള സിനിമകൾ
മമ്മൂട്ടി, മോഹൻലാൽ എനിവർ നായകരായെത്തിയ ആദ്യകാല സിനിമകൾ ഇതുപോലെയുള്ള സ്ട്രീമിങ് ഇടങ്ങളിൽ ഇന്ന് ലഭ്യമാണ്. ഈ ചിത്രങ്ങളെല്ലാം ഹൈ ഡെഫിനിഷനിൽ കാണാൻ സാധിക്കുന്നു എന്നുള്ളതാണ് ഓൺലൈൻ സ്ട്രീമിങ്ങിന്റെ മറ്റൊരു പ്രത്യേകത.
മലയാളി എന്നും നെഞ്ചോട് ചേർത്തുവെച്ച ഒരു പിടി വിന്റേജ് സിനിമകൾ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ പ്രേക്ഷകരിലേക്ക് വീണ്ടും എത്തുകയാണ്. പണ്ട് ബിഗ് സ്ക്രീനിലും, കേബിൾ ചാനലുകളിലൂടെയും കണ്ട ഇത്തരം സിനിമകൾ ഡിജിറ്റൽ രൂപത്തിൽ പ്രേക്ഷകന് ലഭിക്കുകയാണ്. മമ്മൂട്ടി, മോഹൻലാൽ എനിവർ നായകരായെത്തിയ ആദ്യകാല സിനിമകൾ ഇതുപോലെയുള്ള സ്ട്രീമിങ് ഇടങ്ങളിൽ ഇന്ന് ലഭ്യമാണ്. ഈ ചിത്രങ്ങളെല്ലാം ഹൈ ഡെഫിനിഷനിൽ കാണാൻ സാധിക്കുന്നു എന്നുള്ളതാണ് ഓൺലൈൻ സ്ട്രീമിങ്ങിന്റെ മറ്റൊരു പ്രത്യേകത.
കള്ളൻ പവിത്രൻ
സ്ട്രീമിങ് പ്ലാറ്ഫോം: യൂട്യൂബ്
പത്മരാജന്റെ സംവിധാനത്തിൽ 1981-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് കള്ളൻ പവിത്രൻ. അദ്ദേഹത്തിന്റെ തന്നെ ചെറുകഥയെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രമാണ് കള്ളൻ പവിത്രൻ. ചിത്രത്തിൽ പവിത്രൻ എന്ന കള്ളൻ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് നെടുമുടി വേണുവാണ്. അടൂർ ഭാസി, ഭരത് ഗോപി തുടങ്ങിയവർ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഹൈ ഡെഫിനിഷൻ പതിപ്പ് യൂട്യൂബിൽ ലഭ്യമാണ്.

അങ്ങാടി
സ്ട്രീമിങ് പ്ലാറ്റഫോറം: യൂട്യൂബ്
ഐ.വി. ശശി സംവിധാനം ചെയ്ത് 1980ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് അങ്ങാടി. ടി. ദാമോദരൻ ആണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്. ജയൻ, സീമ, സുകുമാരൻ, അംബിക തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രം ഇന്ന് കൾട്ട് മലയാളം സിനിമ എന്ന വിശേഷണത്തിൽ ഉൾപെടുത്താവുന്നതാണ്. ചിത്രത്തിലെ ഗാനങ്ങൾ വർഷങ്ങൾക്കിപ്പുറം ഇന്നും ഹിറ്റ് ചാർട്ടിൽ തന്നെ തുടരുന്നു.
ദേവദൂതൻ
സ്ട്രീമിങ് പ്ലാറ്റഫോറം: ആമസോൺ പ്രൈം
സിബി മലയിലിന്റെ സംവിധാനത്തിൽ മോഹൻലാൽ, മുരളി, ജനാർദ്ദനൻ, ജയപ്രദ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് 'ദേവദൂതൻ'. 2000ൽ ക്രിസ്തമസ് റിലീസായ് എത്തിയ ഈ ചിത്രം തിയറ്ററിൽ പരാജയമായിരുന്നുവെങ്കിലും പിന്നീട് പ്രേക്ഷകർ സ്വീകരിച്ചു. കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കറാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ദേവദൂതന് വേണ്ടി വിദ്യാസാഗർ ഒരുക്കിയ ഗാനങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു.
വല്യേട്ടൻ
സ്ട്രീമിങ് പ്ലാറ്റഫോറം: ആമസോൺ പ്രൈം
2000ത്തിലെ ഓണം റിലീസായി ഇറങ്ങിയ ചിത്രമാണ് 'വല്യേട്ടൻ'. ഷാജി കൈലാസിന്റെ സംവിധാനത്തിൽ മമ്മൂട്ടി, സായി കുമാർ, ശോഭന തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് വല്യേട്ടൻ. രഞ്ജിത്താണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്. മോഹൻ സിത്താരയാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത്.
ഒരു വടക്കൻ വീരഗാഥ
സ്ട്രീമിങ് പ്ലാറ്റഫോറം: യൂട്യൂബ്
എം.ടി.യുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത ചിത്രമാണ് 'ഒരു വടക്കൻ വീരഗാഥ'. 1989ലാണ് ഈ ചിത്രം പ്രദർശനത്തിനെത്തിയത്. കേട്ടറിഞ്ഞ വടക്കൻപാട്ടുകൾക്ക്
നിരവധി സംസ്ഥാന ദേശീയ അവാർഡുകൾ കരസ്ഥമാക്കിയ ചിത്രമാണിത്. മമ്മൂട്ടി, സുരേഷ് ഗോപി, മാധവി, ഗീത, ക്യാപ്റ്റൻ രാജു എന്നിവർ ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നു.
സമ്മർ ഇൻ ബെത്ലഹേം
സ്ട്രീമിങ് പ്ലാറ്റഫോറം: ആമസോൺ പ്രൈം
സിബി മലയിലിന്റെ സംവിധാനത്തിൽ രഞ്ജിത്ത് തിരക്കഥ ഒരുക്കിയ ചിത്രമാണ് 'സമ്മർ ഇൻ ബെത്ലഹേം'. 1998ലാണ് ചിത്രം റിലീസ് ആവുന്നത്. ആഖ്യാന ശൈലി കൊണ്ടും വ്യത്യസ്തമായ ദൃശ്യഭാഷ കൊണ്ടും ഈ ചിത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്. ചിത്രത്തിന് വേണ്ടി വിദ്യാസാഗർ സംഗീതം ഒരുക്കിയ ഗാനങ്ങൾ ഇന്നും പലരുടേയും പ്ലേലിസ്റ്റുകളിൽ തുടരുന്നു.
കാക്കകുയിൽ
സ്ട്രീമിങ് പ്ലാറ്റഫോറം: ആമസോൺ പ്രൈം
പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ, മുകേഷ്, നെടുമുടി വേണു, കവിയൂർ പൊന്നമ്മ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് കാക്കകുയിൽ. 2001ലാണ് ചിത്രം റിലീസാവുന്നത്. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ ഹിറ്റ് ചാർട്ടിൽ ഇന്നും തുടരുന്നു. ചിത്രത്തിൽ ബോളിവുഡ് താരം സുനിൽ ഷെട്ടിയും ഗസ്റ്റ് റോളിൽ എത്തുന്നു.
വീണ്ടും ചില വീട്ടുകാര്യങ്ങൾ
സ്ട്രീമിങ് പ്ലാറ്റഫോറം: ആമസോൺ പ്രൈം
1999ൽ റിലീസായ ചിത്രമാണ് വീണ്ടും ചില വീട്ടുകാര്യങ്ങൾ. സത്യൻ അന്തിക്കാട് സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ലോഹിതദാസാണ്. ജയറാം,തിലകൻ,സംയുക്ത വർമ്മ എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംയുക്ത വർമ്മയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ഈ ചിത്രത്തിലൂടെ ലഭിച്ചിരുന്നു.ചിത്രത്തിൽ ലോഹിത ദാസും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ലോക് ഡൗണിന് ശേഷം സിനിമ കാണാൻ ആളുകൾ വരുമോ?; ഒരു പഠന റിപ്പോർട്ട്
'ഓൺലൈനിൽ സിനിമകൾ റിലീസായാൽ തീയറ്ററുകാർ എന്തുചെയ്യും?'; വിധു വിൻസെന്റ്
'സിനിമ എവിടെ പ്രദർശിപ്പിക്കണമെന്ന് നിർമ്മാതാക്കളും തിയറ്ററിൽ ഏത് ഓടണമെന്ന് തിയറ്റേഴ്സും തീരുമാനിക്കട്ടെ', ലിജോ ജോസ് പെല്ലിശേരി
27.5 കോടിയുടെ കുടിശ്ശിക നൽകിയില്ലെങ്കിൽ തിയറ്ററുകള് തുറന്നാലും സിനിമ നല്കില്ലെന്ന് വിതരണക്കാർ