തോറ്റെങ്കിലും സിഡ്നി ഗ്രൗണ്ടിൽ ബുദ്ധിപരമായി പന്തെറിഞ്ഞത് ഹാർദിക് മാത്രമെന്ന് കോഹ്ലി; ശരിവെച്ച് ഓസീസ് ക്യാപ്റ്റൻ ഫിഞ്ചും
മത്സരശേഷം ഇന്ത്യൻ നായകൻ പരിക്കിനു ശേഷം ബോളിങ്ങിലേക്ക് ആദ്യമായി തിരിച്ചെത്തിയ ഹാർദികിനെ പറ്റി പറഞ്ഞ അഭിപ്രായങ്ങളും ശ്രദ്ധേയമായി. സിഡ്നി ഗ്രൗണ്ടിൽ എങ്ങനെ പന്തെറിയാമെന്ന് കാണിച്ചുതന്നതായിരുന്നു ഹാർദിക്കിന്റെ ഓവറുകളെന്നായിരുന്നു കോഹ്ലിയുടെ കണ്ടെത്തൽ.
ആദ്യ മത്സരത്തിൽ ആറാം ബോളറുടെ അഭാവം പ്രശ്നമായപ്പോൾ രണ്ടാം മത്സരത്തിൽ ഇന്ത്യൻ നിരയിൽ 7 പേരാണ് പന്തെടുത്തത്. അതിൽ പ്രധാനം പരിക്കിനു ശേഷം ആദ്യമായി ഹാർദിക് പാണ്ഡ്യയും പന്തെറിയാനെത്തി എന്നതായിരുന്നു. ഇന്ത്യൻ ബോളർമാരെപ്പോലെ ഓസീസ് ബോളർമാരും നല്ലവണ്ണം തല്ലുകൊണ്ടപ്പോൾ മത്സരത്തിലാകെ പിറന്ന റൺസ് 727 ആണ്. അതായത്, ഓസീസ് മണ്ണിൽ ഒരു ഏകദിനത്തിൽ പിറക്കുന്ന ഏറ്റവും കൂടുതൽ റൺസ് എന്ന റെക്കോർഡ്.
ഓസീസ് ഉയർത്തിയ 390 റൺസ് വിജയലക്ഷ്യത്തിന് 51 റൺസ് അകലെയാണ് ഇന്ത്യൻ ഇന്നിങ്സ് അവസാനിച്ചത്. മത്സരശേഷം ഇന്ത്യൻ നായകൻ പരിക്കിനു ശേഷം ബോളിങ്ങിലേക്ക് ആദ്യമായി തിരിച്ചെത്തിയ ഹാർദികിനെ പറ്റി പറഞ്ഞ അഭിപ്രായങ്ങളും ശ്രദ്ധേയമായി. സിഡ്നി ഗ്രൗണ്ടിൽ എങ്ങനെ പന്തെറിയാമെന്ന് കാണിച്ചുതന്നതായിരുന്നു ഹാർദിക്കിന്റെ ഓവറുകളെന്നായിരുന്നു കോഹ്ലിയുടെ കണ്ടെത്തൽ.
മത്സരത്തിൽ നന്നായി പന്തെറിഞ്ഞ ഹാർദിക് നാലോവറിൽ 24 റൺസ് വഴങ്ങി സെഞ്ച്വറി നേടിയ സ്റ്റീവ് സ്മിത്തിന്റെ നിർണായക വിക്കറ്റെടുക്കുകയും ചെയ്തു.
അവർക്ക് ശക്തമായ ബാറ്റിങ് നിരയുണ്ടായിരുന്നു. ഞങ്ങളുടെ പ്ലാനുകളൊന്നും വർക്കൗട്ടായില്ല. ഞങ്ങൾ തൊട്ടതെല്ലാം പിഴച്ചു. പന്തെറിഞ്ഞ ഏരിയകളും പിഴച്ചു. എങ്കിലും ഹാർദിക് കുറച്ച് ബുദ്ധിപരമായി പന്തെറിഞ്ഞു. അദ്ദേഹത്തിന്റെ കട്ടറുകൾ നന്നായിരുന്നു. ഞാനും രാഹുലും 40 ാം ഓവർ വരെ ക്രീസിലുണ്ടായിരുന്നെങ്കിൽ മത്സരഫലം ചിലപ്പോൾ മാറിയേനെ. മത്സരശേഷം കോഹ്ലി പറഞ്ഞത് ഇങ്ങനെയായിരുന്നു.
ഓസീസ് ക്യാപ്റ്റനും പാൺഡ്യയുടെ ബോളിങ്ങിനെ പ്രകീർത്തിച്ചു. വിരാട് പറഞ്ഞത് ഞങ്ങളുടെ മോയ്സസ് പന്തെറിഞ്ഞതും ഹാർദിക്കിന്റെ ബ്ലു പ്രിന്റെന്ന പോലെ പന്തിന്റെ പേസ് കുറച്ച് കട്ടറുകൾ ആയിട്ടായിരുന്നു. ഇത് റൺസ് നിയന്ത്രിക്കുന്നതിൽ നിർണായകമായി. ഫിഞ്ചിന്റെ അഭിപ്രായം ഇതായിരുന്നു. ഏതായാലും വരും മത്സരങ്ങളിൽ ഹാർദിക്കിന്റെ ബോളിങ് പ്രകടനമായിരിക്കും ഇന്ത്യ കൂടുതൽ ഉറ്റുനോക്കുന്ന കാര്യങ്ങളിലൊന്ന്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!