കോഹ്ലീ, 10 അല്ല, 12 വര്‍ഷമായി രോഹിത് ക്രിക്കറ്റിലുണ്ട്!
ഇതിനിടെ ഇന്‍സ്റ്റാഗ്രാമില്‍ കോഹ്ലിയേയും ഭാര്യ അനുഷ്ക ശര്‍മയേയും രോഹിത് ശര്‍മ അണ്‍ഫോളോ ചെയ്തതും വാര്‍ത്തയായിരുന്നു
''എനിക്ക് ആരെയെങ്കിലും ഇഷ്ടമില്ലെങ്കില്‍ അതെന്റെ മുഖത്ത് കാണാം. രോഹിത്തും ഞാനും തമ്മില്‍ ഒരു പ്രശ്നവുമില്ല. കുറേ ദിവസമായി ഞങ്ങള്‍ തമ്മില്‍ പ്രശ്നമാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഞാനും അത് കണ്ടിട്ടുണ്ട്. ടീമിലെ അന്തരീക്ഷം നല്ല രീതിയിലല്ലെങ്കില്‍ പിന്നെങ്ങനെയാണ് ഞങ്ങള്‍ക്ക് നല്ല രീതിയില്‍ കളിക്കാന്‍ കഴിയുക?'' കഴിഞ്ഞ ദിവസത്തെ വിരാട് കോഹ്ലിയുടെ പത്രസമ്മേളനത്തിലെ വാക്കുകളായിരുന്നു ഇവ.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ക്യാപ്റ്റന്‍ കോഹ്ലിയും വൈസ് ക്യാപ്റ്റന്‍ രോഹിത്തും തമ്മിലുള്ള അഭിപ്രായഭിന്നതകളായിരുന്നു ഇന്ത്യന്‍ ടീമിനെ ഗ്രസിച്ചു നിന്നിരുന്ന വിവാദങ്ങളില്‍ ചിലത്. ടീമില്‍ കോഹ്ലിയുടെയും രോഹിത്തിന്റെയും നേതൃത്വത്തില്‍ ഇരുഗ്രൂപ്പുകളുണ്ടെന്നും ലോകകപ്പിലെ സെമിയിലെ പുറത്താകലിനു ശേഷം അഭിപ്രായ ഭിന്നത രൂക്ഷമാണെന്നൊക്കെയായിരുന്നു വാര്‍ത്തകള്‍. ക്യാപ്റ്റന്‍സിയെക്കുറിച്ചുള്ള തര്‍ക്കങ്ങളും സജീവമായി പ്രചരിച്ച കിംവദന്തികളില്‍ പ്രധാനമാണ്. വിരാടിനെ മാറ്റി ഐ പി എല്ലിലും മറ്റുമായി നല്ല ക്യാപ്റ്റന്‍സി റെക്കോര്‍ഡുള്ള രോഹിതിനെ ക്യാപ്റ്റനാക്കണമെന്ന ചര്‍ച്ചകളും കൊടുമ്പിരി കൊണ്ടു. ഗവാസ്കറിനെ പോലുള്ള മുന്‍താരങ്ങള്‍ ഇക്കാര്യം പരസ്യമായി പ്രസ്താവിക്കുകയും ചെയ്തു.
ഇതിനിടയിലും വിവാദങ്ങളിലെ പ്രധാനകണ്ണികളായ രോഹിത്തും വിരാടും മൗനം അവലംബിക്കുകയായിരുന്നു. കൂടാതെ വിന്‍ഡീസ് പര്യടനത്തിനു മുമ്പുള്ള പത്രസമ്മേളനം കോഹ്ലി ബഹിഷ്ക്കരിച്ചേക്കുമെന്ന വാര്‍ത്തകളും പ്രചരിച്ചതോടെ വിവാദങ്ങളില്‍ കഴമ്പുണ്ടെന്ന തോന്നലുകളും കായികപ്രേമികളില്‍ സജീവമായി. ഇതിനൊപ്പം പുതിയ കോച്ചിനെ തേടിയുള്ള ബി സി സി ഐ അപേക്ഷയില്‍ രോഹിത് ക്യാപ്റ്റനായ മുംബൈ ഇന്ത്യന്‍സിന്റെ നിലവിലെ കോച്ച് മുന്‍ ശ്രീലങ്കന്‍ താരം മഹേള ജയവര്‍ധനെ കൂടി അപേക്ഷിച്ചതോടെ ചേരിപ്പോര് മുറുകി. തന്റെ ക്യാപ്റ്റന്‍സിക്ക് കോട്ടം തട്ടുമെന്നതിനാല്‍ എന്ത് വില കൊടുത്തും കോഹ്ലി ജയവര്‍ധനെ കോച്ചാവുന്നത് തടയുമെന്നായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍. ഇതിനിടെ ഇന്‍സ്റ്റാഗ്രാമില്‍ കോഹ്ലിയേയും ഭാര്യ അനുഷ്ക ശര്‍മയേയും രോഹിത് ശര്‍മ അണ്‍ഫോളോ ചെയ്തതും വാര്‍ത്തയായിരുന്നു.
''കളിക്കാരുടെ സ്വകാര്യകാര്യങ്ങള്‍ ചര്‍ച്ചാവിഷയമാക്കുന്നത് ഒട്ടും ശരിയല്ല. പലരും പല നുണകളാണ് കഴിഞ്ഞ ദിവസങ്ങളിലായി പടച്ചുവിടുന്നത്. കഴിഞ്ഞ 11 വര്‍ഷമായി ഞാന്‍ ക്രിക്കറ്റ് കളിക്കുന്നു. രോഹിത് 10 വര്‍ഷമായി അന്താരാഷ്ട്രക്രിക്കറ്റിലുണ്ട്. ടെസ്റ്റില്‍ നമ്പര്‍ 7 ല്‍ നിന്ന് ഒന്നാം സ്ഥാനത്തെത്തി നമ്മള്. ടെസ്റ്റിലും ടി 20 യിലും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തി. ടീമില്‍ കളിക്കാര്‍ തമ്മില്‍ പരസ്പര ബഹുമാനമില്ലെങ്കില്‍ എങ്ങനെയാണ് ഇതിനു സാധിക്കുക?'' കോഹ്ലി പത്രസമ്മേളനത്തില്‍ ചോദിച്ചു. ഇതിനൊപ്പം സപ്പോര്‍ട്ടുമായി കോച്ച് രവി ശാസ്ത്രിയും രംഗത്തെത്തിയിട്ടുണ്ട്. ടീമില്‍ ഒരു പ്രശ്നവുമില്ലെന്നും ഒരു താരവും ടീമിനേക്കാള്‍ വലുതല്ലെന്നുമായിരുന്നു ശാസ്ത്രിയുടെ പരാമര്‍ശം.
പത്രസമ്മേളനത്തില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് പറഞ്ഞെങ്കിലും കോഹ്ലി പറഞ്ഞ ചില കണക്കുകള്‍ സ്വയം സീനിയറാവാനുള്ള കോഹ്ലിയുടെ ശ്രമമാണെന്ന തരത്തിലുള്ള വാര്‍ത്തകളും രംഗത്തുണ്ട്. അന്താരാഷ്ട്രക്രിക്കറ്റില്‍ കോഹ്ലിയെക്കാള് സീനിയറാണ് രോഹിത് ശര്‍മ എന്നത് തന്നെയാണ് കാര്യം. കോഹ്ലി പത്രസമ്മേളനത്തില്‍ 11 വര്‍ഷം അന്താരാഷ്ട്രക്രിക്കറ്റില്‍ താനുണ്ടെന്നും രോഹിത് 10 വര്‍ഷമായി ഉണ്ടെന്നുമാണ് പറഞ്ഞിരുന്നത്. എന്നാല്‍ 2007 ടി 20 ലോകകപ്പില്‍ ഇന്ത്യന്‍ വിജയങ്ങളില്‍ നിര്‍ണായകപങ്ക് വഹിച്ച താരമാണ് രോഹിത്. വിരാട് അരങ്ങേറ്റം കുറിക്കുന്നതച് 2008 ആഗസ്ത് 18 ന് ശ്രീലങ്കയ്ക്കെതിരെയുള്ള ഏകദിനത്തിലാണെങ്കില്‍, രോഹിത് അതിനും മുമ്പ് 2007 ജൂണ്‍ 23 ന് അയര്‍ലാന്‍ഡിനെതിരെയുള്ള ഏകദിനമത്സരങ്ങളില്‍ അരങ്ങേറ്റം കുറിച്ച താരമാണ്. അങ്ങനെ നോക്കുമ്പോള്‍, കോഹ്ലിയെക്കാള് ഒരു വര്‍ഷം സീനിയറാണ് രോഹിത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
കോഹ്ലി 2018 ന് ശേഷം ആദ്യമായി 900 പോയിന്റിനു താഴെ; റാങ്കിങ്
80കളും 2000ങ്ങളും മറന്നേക്കൂ, ഇത് ഇന്ത്യയുടെ ക്രിക്കറ്റ് വസന്തം
ടെസ്റ്റ് റാങ്കിങ്ങിൽ ആദ്യ 11 ൽ അഞ്ചും ഇന്ത്യക്കാർ; റാങ്കിങ് ഇങ്ങനെ
കാലാളിനെ നീക്കിയാല്‍ തേരിനെ വച്ച് ചെക്ക് വിളിക്കും; കോഹ്ലി- രോഹിത് 'യോദ്ധ'!