പരമ്പരവിജയത്തിലും ഓസീസിന് തിരിച്ചടിയായി വാർണറുടെ പരിക്ക്
ഐ പി എല്ലിലെ തകർപ്പൻ ഫോമിനു പിന്നാലെ കഴിഞ്ഞ രണ്ടു ഏകദിനങ്ങളിലും വാര്‍ണറുടെ സഹായത്താലാണ് ആസ്ട്രേലിയ ഇന്ത്യയ്ക്കെതിരെ മികച്ച തുടക്കം കണ്ടെത്തിയത്.
പരമ്പരജയത്തിന് പിന്നാലെ ഓസീസ് ഓപണറും സ്റ്റാര്‍ ബാറ്റ്സ്മാനുമായ ഡേവിഡ് വാര്‍ണര്‍ പരിക്ക് കാരണം പരമ്പരയിൽ നിന്ന് പുറത്ത്. ഇന്ത്യയ്ക്ക് എതിരെ നടക്കാനിരിക്കുന്ന മൂന്നാം ഏകദിനത്തിലും തുടര്‍ന്നുള്ള ട്വന്റി-20 പരമ്പരയിലും വാര്‍ണര്‍ കളിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ടെസ്റ്റ് പരമ്പരയിലും വാര്‍ണര്‍ പങ്കെടുക്കുമോയെന്ന കാര്യം അനിശ്ചിതത്വത്തിലാണ്.
രണ്ടാം ഏകദിനത്തിനിടെയാണ് ഡേവിഡ് വാര്‍ണര്‍ക്ക് കീഴ്വയറിന് പരിക്കേറ്റത്. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ ബാറ്റു ചെയ്യുന്നതിനിടെയാണ് വാര്‍ണര്‍ക്ക് പരിക്ക് പറ്റുന്നത്. നാലാം ഓവറില്‍ ശിഖര്‍ ധവാന് മിഡ് ഓഫിലേക്ക് പായിച്ച ഷോട്ട് തടുക്കാന്‍ വാര്‍ണര്‍ നടത്തിയ ഡൈവ് പരിക്കിന് കാരണമായി. വീഴ്ചയ്ക്ക് പിന്നാലെ മൈതാനത്ത് വേദനയില്‍ പുളയുന്ന വാര്‍ണറെ കാണികള്‍ കണ്ടിരുന്നു. തുടര്‍ന്ന് സഹതാരങ്ങളുടെയും മെഡിക്കല്‍ ജീവനക്കാരുടെയും സഹായത്തോടെയാണ് വാര്‍ണര്‍ ഡ്രസിങ് റൂമിലേക്ക് നടന്നുനീങ്ങിയത്.
ഐ പി എല്ലിലെ തകർപ്പൻ ഫോമിനു പിന്നാലെ കഴിഞ്ഞ രണ്ടു ഏകദിനങ്ങളിലും വാര്‍ണറുടെ സഹായത്താലാണ് ആസ്ട്രേലിയ ഇന്ത്യയ്ക്കെതിരെ മികച്ച തുടക്കം കണ്ടെത്തിയത്. രണ്ട് മത്സരങ്ങളിലും അർധ സെഞ്ച്വറി കുറിച്ച വാർണർ രണ്ടാം ഏകദിനത്തില്‍ താരം 77 പന്തില്‍ 83 റണ്‍സ് ആണ് നേടിയത്.
നിലവില്‍ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഓസ്ട്രേലിയ ഇന്ത്യയ്ക്ക് എതിരെ ഏകദിന പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. ആദ്യമത്സരത്തിൽ 66 റൺസിന്റെ വിജയം നേടിയ ഓസീസ് നിര രണ്ടാം ഏകദിനത്തിൽ 51 റണ്‍സിന്റെ ജയമാണ് നേടിയത്. ഓസ്ട്രേലിയ മുന്നോട്ടുവെച്ച 390 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ, 338/9 എന്ന നിലയിലാണ് പോരാട്ടം അവസാനിപ്പിച്ചത്.
വാര്‍ണര്‍ക്ക് പുറമെ ഇനിയുള്ള ഇനിയുള്ള പരിമിത ഓവര്‍ മത്സരങ്ങളില്‍ സ്റ്റാർ പേസർ പാറ്റ് കമ്മിന്‍സിനും വിശ്രമം അനുവദിക്കാന്‍ ആസ്ട്രേലിയന്‍ മാനേജ്മെന്റ് തീരുമാനിച്ചിട്ടുണ്ട്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
നെഞ്ച് വിരിച്ച് ഇരട്ടച്ചങ്കനായി വാര്‍ണര്‍
വാർണറെ ഔട്ടാക്കാൻ ആവില്ല മക്കളേ, പാണർക്ക് പാടി നടക്കാം ഈ ഫോം കാലം
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പിന്തുണ പാത്രം കൊട്ടിയല്ല, തല മൊട്ടയടിച്ച്; വാര്‍ണര്‍ ഇങ്ങനെയാണ്
സുനാമിയും ചെന്നെെ വെള്ളപ്പൊക്കവുമൊക്കെ നേരിട്ടതല്ലേ, ഇതും നമ്മൾ അതിജീവിക്കും!