ഹൈദ്രാബാദിന് തിരിച്ചടി, വാർണർ ഐ പി എല്ലിനേക്കില്ലെന്ന് സൂചനകൾ
പരിക്കില്‍ നിന്നും മോചിതനാവാന്‍ ഇനിയും ഒമ്പത് മാസത്തോളം വേണ്ടിവരുമെന്നതിനാല്‍ ഐപിഎല്ലില്‍ കളിച്ച് പരിക്ക് വര്‍ധിപ്പിക്കാന്‍ വാര്‍ണര്‍ മുതിര്‍ന്നേക്കില്ല.
ഐപിഎല്ലിന്റെ 14ാം സീസണിൽ ഹൈദ്രാബാദ് നായകനും ഓസീസ് സൂപ്പർ താരവുമായ ഡേവിഡ് വാര്‍ണര്‍ കളിച്ചേക്കില്ലെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ നവംബറില്‍ കഴിഞ്ഞ നവംബറില്‍ നടന്ന ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീല്‍ഡ് ചെയ്യവെയായിരുന്നു വാര്‍ണര്‍ക്കു പരിക്കേല്‍ക്കുന്നത്. പൂര്‍വ്വ സ്ഥിതിയിലെത്താന്‍ തനിക്കു ചുരുങ്ങിയത് ഒമ്പത് മാസമെങ്കിലും വേണ്ടിവരുമെന്നാണ് വാർണർ വെളിപ്പെടുത്തിയിരിക്കുന്നത്.
അടുത്തയാഴ്ച മുതല്‍ ഞാന്‍ ത്രോ ചെയ്യാന്‍ ആരംഭിക്കും. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇതു ചെയ്യുമ്പോള്‍ വലിയ ബുദ്ധിമുട്ടുകളാണ് നേരിട്ടത്. ത്രോ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ പോലും വിഷമം നേരിട്ടിരുന്നു. വിക്കറ്റുകള്‍ക്കിടയിലൂടെയുള്ള ഓട്ടമാണ് ഇപ്പോള്‍ കൂടുതലായും നടത്തുന്നത്. പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാന്‍ അടുത്ത ആറു മുതല്‍ ഒമ്പത് മാസം വരെ എനിക്കു വേണ്ടി വന്നേക്കും. വാര്‍ണര്‍ പറയുന്നു.
പരിക്കില്‍ നിന്നും മോചിതനാവാന്‍ ഇനിയും ഒമ്പത് മാസത്തോളം വേണ്ടിവരുമെന്നതിനാല്‍ ഐപിഎല്ലില്‍ കളിച്ച് പരിക്ക് വര്‍ധിപ്പിക്കാന്‍ വാര്‍ണര്‍ മുതിര്‍ന്നേക്കില്ല. ഐപിഎല്ലിൽ നിന്നും വിട്ടുനിന്ന് ഈ വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിന് തയ്യാറെടുക്കാനായിരിക്കും അദ്ദേഹം ശ്രമിച്ചേക്കുക. ഒക്ടോബറിലാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!