രോഗാതുരനായ ബുദ്ധദേബിന്റെ ചിത്രം ട്വീറ്റ് ചെയ്ത ഗവര്‍ണര്‍ക്കെതിരെ സിപിഎം; അങ്ങേയറ്റം വേദനിപ്പിക്കുന്നത്
ഗവര്‍ണറെ ടാഗ് ചെയ്താണ് സിപിഎം ട്വീറ്റ് ചെയ്തതെങ്കിലും അദ്ദേഹം അത് ഗൗനിച്ചില്ല.
പഞ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മുതിര്‍ന്ന സിപിഎം നേതാവ് ബുദ്ധദേബ്് ഭട്ടാചാര്യയുടെ ചിത്രം ട്വീറ്റ് ചെയ്ത ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കറിന്റെ നടപടിക്കെതിരെ സിപിഎം. ആരോഗ്യ നില മോശമായ ബുദ്ധദേബിനെ വീട്ടില്‍ എത്തി കണ്ടതിന്റെ ചിത്രമാണ് ബംഗാള്‍ ഗവര്‍ണര്‍ ട്വീറ്റ് ചെയ്തത്.
അത്തരം ഒരു ചിത്രം ഷെയര്‍ ചെയ്യുന്നത് അങ്ങേയറ്റം വേദനയുളവാക്കുന്നതാണെന്ന് പറഞ്ഞ സിപിഎം അത് നീക്കം ചെയ്യാനും ഗവര്‍ണറോട് അഭ്യര്‍ഥിച്ചു. പക്ഷെ അദ്ദേഹം അത് ഗൗനിച്ചില്ല. ഭാര്യയോടൊപ്പമാണ് ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ ബുദ്ധദേബിനെ കാണന്‍ കൊല്‍ക്കത്തയിലെ വസതിയിലെത്തിയത്.
'അര്‍പ്പണ ബോധത്തോടെ പതിറ്റാണ്ടുകളായി നമ്മുടെ സംസ്ഥാനത്ത് പ്രവര്‍ത്തിച്ച ബുദ്ധദേബ് അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന ആദരണീയനായ രാഷ്ട്രീയ നേതാവാണ്. അദ്ദേഹം ഏറ്റവും അവശനിലയില്‍ കിടക്കുമ്പോള്‍ ചിത്രമെടുക്കുകയും അത് സോഷ്യല്‍ മീഡിയിയല്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നത് ലോകമെങ്ങുമുള്ള സിപിഎം അനുഭാവികളെ മാത്രമല്ല, മറ്റുള്ളവരെ കൂടി വേദനിപ്പിക്കുന്നു. ഈ ചിത്രങ്ങള്‍ എടുത്തുമാറ്റുമെന്ന് പ്രതീക്ഷിക്കുന്നു.'
സിപിഎം ബംഗാള്‍ ഘടകം ഗവര്‍ണറോട് ട്വീറ്ററിലൂടെ തന്നെ അഭ്യര്‍ഥിച്ചു.
While we at @CPIM_WESTBENGAL appreciate Shri @jdhankhar1ji's (Governor of WB) genuflection of visiting our ex-CM Comrade Buddhadeb Bhattacharya at his residence to inquire after his health we are deeply hurt by the pictures that were taken during your visit & shared by you
— CPI(M) WEST BENGAL (@CPIM_WESTBENGAL) October 25, 2020
(1/n)
ചിത്രം പോസ്റ്റ് ചെയ്ത് 24 മണിക്കൂറിന് ശേഷവും ഗവര്‍ണറുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നീക്കം ചെയ്യാതെ കിടക്കുന്നു. ഗവര്‍ണറെ ടാഗ് ചെയ്താണ് സിപിഎം ട്വീറ്റ് ചെയ്തതെങ്കിലും അദ്ദേഹം അത് ഗൗനിച്ചില്ല.

ഗവര്‍ണറുടെ നടപടിയില്‍ സോഷ്യല്‍ മീഡിയയിലും ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. അടല്‍ ബിഹാരി വാജ്പേയ് ഇതേ രീതിയില്‍ കിടപ്പിലായിരുന്ന സമയത്ത് താങ്കള്‍ എന്നെങ്കിലും അദ്ദേഹത്തെ സന്ദര്‍ശിച്ച് ഇതുപോലെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രദര്‍ശിപ്പിച്ചിരുന്നോ എന്നാണ് ഗവര്‍ണറുടെ ട്വീറ്റില്‍ വരുന്ന കമന്റുകള്‍.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!