ഈ കണ്ണുകള്‍ ചോദിക്കുന്നു; ഇനി നമ്മുടെ രാജ്യമേതാണ്?
അസമിലെ ദേശീയ പൗരത്വ പട്ടിക പുറത്തുവിട്ടതിലൂടെ 19 ലക്ഷം പേരുടെ ജീവിതത്തില്‍ ഉണ്ടായിരിക്കുന്നത് വലിയ അനിശ്ചിതത്വമാണ്.
ഒരുനിശ്ചയവുമില്ല ഒന്നിനും എന്നതാണ് അസമിലെ 19 ലക്ഷത്തിലേറെ ജനങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ. ഇതില്‍ ഏറെയും ബംഗ്ലാദേശ് അതിര്‍ത്തി ജില്ലകളിലുള്ളവര്‍. ദേശീയ പൗരത്വ പട്ടികയില്‍ ഇടം കിട്ടാതെ പോയവരുടെ മുന്നില്‍ ഇനിയെന്ത് എന്ന ചോദ്യം ഉത്തരമില്ലാതെ നില്ക്കുന്നു. പൗരത്വപട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ടോ എന്നറിയാനെത്തിയവരുടെ ഉള്ളില്‍ ഉത്കണ്ഠയായിരുന്നു.
3,30,27,661 പേരായിരുന്നു പൗരത്വത്തിന് അപേക്ഷ നല്‍കിയിരുന്നത്. ഇവരില്‍ 3,11,21,004 പേര് പട്ടികയില്‍ ഉള്‍പ്പെട്ടു. പുറത്തായത് 19,06,657 പേര്. (ചിത്രം പിടിഐ)
പട്ടിക പുറത്തുവിട്ട ദിവസം പേര് ഉള്‍പ്പെട്ടിണ്ടോ എന്നറിയാന്‍ അപേക്ഷകരുടെ നീണ്ട നിരയായിരുന്നു. ഭൂരിഭാഗവും കൂലിവേല പോലും ഇല്ലാത്ത സാധാരണക്കാര്‍. എംഎല്‍എമാര്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കളും മുന്‍ സൈനിക ഉദ്യോഗസ്ഥരുമെല്ലാം പട്ടികയില്‍ പുറത്തായിട്ടുണ്ട്. അവര്‍ക്കെല്ലാം ഇനിയൊരു നിയമ യുദ്ധത്തിലൂടെ പട്ടികയില്‍ ഇടംപിടിക്കാന്‍ കഴിയുമെന്ന് കരുതുന്നവരാണ് പലരും. പക്ഷേ, തികച്ചും സാധാരണക്കാര്‍ക്കോ? (ചിത്രം പിടിഐ)
പുറത്താക്കപ്പെട്ടവരില്‍ കൂടുതല്‍ മുസ്ലിങ്ങളാണ്. ഗൂര്‍ഖകളും ഹിന്ദുക്കളും അവര്‍ക്കിടയിലുണ്ട്. ബംഗ്ലാദേശി ഹിന്ദുക്കളുടെ കാര്യത്തില്‍ പ്രത്യേക പരിഗണന നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തേ അറിയിച്ചിരുന്നു. മുസ്ലിങ്ങള്‍ ആ പരിഗണന പോലും ഇല്ലാതെ കഴിയേണ്ടിവരും. ((ചിത്രം പിടിഐ)
എന്‍ആര്‍സി അന്തിമ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് അപ്പില്‍ നല്കാന് അനുമതിയുണ്ട്. 120 ദിവസത്തിനകം ഫോറിനേഴ്സ് ട്രിബ്യൂണലില്‍ അപ്പീല്‍ നല്‍കണമെന്നാണ് വ്യവസ്ഥ. ഇതിന്റെ സാങ്കേതിക നടപടി ക്രമങ്ങള്പോലും എന്തെന്ന് അറിയില്ല ഈ സാധാരണക്കാര്ക്കാര്ക്ക്. ഇത്രനാള്‍ കഴിഞ്ഞ ഒരു രാജ്യത്ത് ഒരു സുപ്രഭാതത്തില്‍ വിദേശികളായി മാറിയവരാണ് അവര്‍. (ചിത്രം പിടിഐ)
പട്ടികയ്ക്ക് പുറത്തായവര്‍ക്ക് അപ്പീലിനുള്ള സഹായങ്ങള്‍ ചെയ്തുകൊടുക്കുമെന്നാണ് അസം സര്‍ക്കാരിന്റെ ഉറപ്പ്. അതൊന്നും ഈ 19 ലക്ഷംപേരുടെ ജീവിതത്തിലെ ആന്തലിന് അറുതിയാവില്ല. (ചിത്രം പിടിഐ)
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!