സഹീർ ഖാനു ശേഷം ഇടം കൈയ്യൻ പേസർക്കായുള്ള കാത്തിരിപ്പിന് ഉത്തരമാവുമോ നടരാജൻ?
നിലവില്‍ ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, ഇഷാന്ത് ശർമ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ തുടങ്ങിയ വലം കൈയന്‍ പേസര്‍മാര്‍ ടീമിലുണ്ടെങ്കിലും ഇടംകൈയ്യൻമാരുടെ ക്ഷാമം നല്ലവണ്ണം അനുഭവിക്കുന്നുണ്ട്.
സഹീര്‍ ഖാനു ശേഷം ഇടംകൈയന്‍ പേസര്‍ക്കു വേണ്ടിയുള്ള ഇന്ത്യയുടെ കാത്തിരിപ്പിന് നടരാജൻ ഉത്തരമാവുമോ എന്നതാണ് ഓസീസിനെതിരെയുള്ള ടി20 ടൂർണമെന്റ് അവസാനിക്കുമ്പോൾ ആരാധകരുടെ ചോദ്യം. നിലവില്‍ ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, ഇഷാന്ത് ശർമ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ തുടങ്ങിയ വലം കൈയന്‍ പേസര്‍മാര്‍ ടീമിലുണ്ടെങ്കിലും ഇടംകൈയ്യൻമാരുടെ ക്ഷാമം നല്ലവണ്ണം അനുഭവിക്കുന്നുണ്ട്.
ഐ പി എല്ലിനു ശേഷം ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ആസ്ട്രേലിയന്‍ പര്യടനത്തിലൂടെ താരപദവിയിലേക്കുയര്‍ന്ന ബൗളറാണ് സൺരൈസേഴ്സ് ഹൈദ്രാബാദിന്റെ ഇടം കൈയ്യൻ പേസറായ ടി നടരാജന്. ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി കാഴ്ചവച്ച മികച്ച പ്രകടനത്തെ തുടര്‍ന്ന് ദേശീയ ടീമില്‍ നറുക്കു വീണ നടരാജന് ലഭിച്ച അവസരം പരമാവധി മുതലെടുത്തിരിക്കുകയാണ്.
ഐപിഎല്ലിന്റെ 13ാം സീസണില്‍ ഹൈദരാബാദിനു വേണ്ടി 8.02 ഇക്കോണമി റേറ്റില്‍ 16 വിക്കറ്റുകള്‍ ആണ് നടരാജന് വീഴ്ത്തിയത്. ഓസീസിനെതിരായ മൂന്നാം ഏകദിനത്തിലൂടെയായരുന്നു നടരാജന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റം. 10 ഓവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 70 റണ്‍സ് വിട്ടുകൊടുത്ത് പേസര്‍ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.
ഏകദിനത്തിലെ മിന്നും പ്രകടനം നടരാജന് ടി20യിലും തുടര്‍ന്നു. ആദ്യ ടി20യില്‍ മൂന്നും രണ്ടാം ടി20യില്‍ രണ്ടും വിക്കറ്റുകള്‍ താരം നേടി. മൂന്നാം ടി20യിൽ 1 വിക്കറ്റും. 6.25 എന്ന മികച്ച ഇക്കോണമി റേറ്റിലായിരുന്നു ഇത്. ഇതിനകം തന്നെ യോർക്കറുകൾ എറിയാനുള്ള താരത്തിന്റെ കഴിവിനെ പുകഴ്ത്തി മുൻ കളിക്കാരും രംഗത്തെത്തിയിരുന്നു.
ഏതായാലും വരും കാലങ്ങളിൽ ഇന്ത്യയ്ക്കായി സഹീർ ഖാൻ ബാക്കിവെച്ച സ്ഥാനം നടരാജനിൽ ഭദ്രമായിരിക്കുമെന്ന് കരുതുന്നവരുമേറെ.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!