മണിക്കൂറുകൾ ഇരുന്നു ജോലി ചെയ്യാറുണ്ടോ? എങ്കിൽ 11 മിനിറ്റ് വ്യായാമം വേണമെന്ന് പഠനം
ദിവസവും എട്ടും പത്തും മണിക്കൂർ ഇരുന്നു ജോലി ചെയ്യുന്നവർ 11 മിനിറ്റ് വ്യായാമം ചെയ്താൽ കൂടുതൽ കാലം ജീവിക്കാനാകും.
ദിവസവും കേവലം 11 മിനിറ്റ് വ്യായാമം ചെയ്താൽ കൂടുതൽ കാലം ജീവിക്കാനാകുമെന്നു പഠനം. ബ്രിട്ടീഷ് ജേണൽ ഓഫ് മെഡിസിൻ പ്രസിദ്ധീകരിച്ച പഠനത്തിലാണ് കൃത്യമായി വ്യായാമം ചെയ്താലുള്ള ഗുണം വ്യക്തമാക്കുന്നത്.

എല്ലാ ദിവസം വ്യായാമം ചെയ്യുന്നത് വഴി ഹൃദയ സംബന്ധമായ അസുഖങ്ങളും ടൈപ്പ് 2 പ്രമേഹം പോലുള്ള രോഗങ്ങളും പരമാവധി അകറ്റി നിർത്താൻ സാധിക്കുമെന്നു ഗവേഷകർ നേരത്തെ കണ്ടെത്തിയിരുന്നു. കൂടുതൽ സമയം ഇരിക്കുന്നതും കിടക്കുന്നതും പല രോഗങ്ങൾക്കും അകാല മരണത്തിനും ഇടയാക്കുമെന്നും പഠനങ്ങളിൽ പറഞ്ഞിരുന്നു. എന്നാൽ ദിവസവും എട്ടും പത്തും മണിക്കൂർ ഇരുന്നു ജോലി ചെയ്യുന്നവർ 11 മിനിറ്റ് വ്യായാമം ചെയ്താൽ കൂടുതൽ കാലം ജീവിക്കാനാകുമെന്നു ബ്രിട്ടീഷ് ജേണൽ ഓഫ് മെഡിസിനിലെ പഠനത്തിൽ പറയുന്നു. എല്ലാ ദിവസവും കേവലം രണ്ട് മിനിറ്റോളം മാത്രം വ്യായാമം ലഭിക്കുന്നവരേക്കാൾ 11 മിനിറ്റ് വ്യായാമം ചെയ്യുന്നവരിൽ മരണനിരക്ക് കുറവാണെന്നു കണ്ടെത്തി.
കൂടുതൽ സമയം ഇരുന്നു ജോലി ചെയ്യുന്നതിൻ്റെ ദൂഷ്യ വശങ്ങൾ ഒഴിവാക്കാൻ ഏതൊക്കെ തരത്തിലുള്ള വ്യായാമത്തിൽ ഏർപ്പെടണമെന്നു പഠനത്തിൽ വ്യക്തമാക്കിയിട്ടില്ല. എന്നാൽ എല്ലാ ദിവസം കുറച്ചെങ്കിലും വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതാണെന്നു പഠനത്തിൽ പറയുന്നു.

അമേരിക്ക, നോർവേ, സ്വീഡൻ എന്നീ രാജ്യങ്ങളിലെ 44,370 പുരുഷന്മാരിലും സ്ത്രീകളിലുമാണ് പഠനം നടത്തിയത്. നാല് മുതൽ പതിനാലര വർഷം വരെ ഇവരെ ഇതിനായി പഠനത്തിന് വിധേയരാക്കിയിരുന്നു. 3,451 സന്നദ്ധ പ്രവർത്തകർ ഇക്കാലയളവിൽ മരിച്ചു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
വര്‍ക്ക് ഫ്രം ഹോം: എങ്കില്‍ കട്ടിലില്‍ ഇരുന്ന് പണിയെടുക്കരുത്; കാരണമിതാണ്
മാനസികാരോഗ്യത്തെപ്പറ്റി പറയുന്ന രാഷ്ട്രീയക്കാരന്; മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ബോളിവുഡ് നടി
നന്നായിട്ട് ഉറങ്ങണോ? ഈ ആറ് കാര്യങ്ങൾ ശ്രദ്ധിക്കൂ