ഇന്ത്യ സെമിയില്‍; വാലറ്റംവരെ പോരാടി ബംഗ്ലാകടുവകള്‍
ബംഗ്ലാദേശിനെ തോല്‍പ്പിച്ച് സെമിഫൈനല്‍ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യ ബംഗ്ലാദേശിനെതിരെ മുന്നോട്ട് വെച്ച വിജയലക്ഷ്യം 315.
ഇന്ത്യ ഉയര്‍ത്തിയ വലിയ വിജയലക്ഷ്യത്തോട് അവസാന ഘട്ടം വരെ പോരാടി ബംഗ്ലാദേശ് കീഴടങ്ങി. ജയത്തോടെ ഇന്ത്യ ലോക കപ്പിലെ സെമിഫൈനലില്‍ ഇടം പിടിച്ചു. 28 റണ്‍സിനാണ് ഇന്ത്യയുടെ ജയം. സെഞ്ച്വറി നേടിയ രോഹിത് ശര്‍മ പ്ലയര്‍ ഓഫ് ദ മാച്ച് ആയി.
സ്കോര്‍
ഇന്ത്യ: 50 ഓവര്‍ 314/9
ബംഗ്ലാദേശ്: 48 ഓവര്‍ 286/10
ജയം 28 റണ്‍സിന്
India join Australia in the semi-finals!#CWC19 | #BANvIND pic.twitter.com/o5QCRYlIY3
— Cricket World Cup (@cricketworldcup) July 2, 2019
രോഹിതിന്റെ സെഞ്ച്വറിയും രാഹുലിന്റെ അർധ സെഞ്ച്വറിയുമാണ് ഇന്ത്യൻ ഇന്നിങ്സിന് അടിത്തറയേകിയത്. പന്ത് 48 റൺസ് നേടി. ഒരു ഘട്ടത്തിൽ 350 ലേറെ റൺസ് നേടുമെന്ന് കരുതിയ ഇന്ത്യൻ ഇന്നിങ്സിന് കടിഞ്ഞാണിട്ടത് മുസ്താഫിസുർ റഹ്മാന്റെ 5 വിക്കറ്റ് പ്രകടനമാണ്. തമീം ഇഖ്ബാലും സൗമ്യ സർക്കാരുമാണ് ഓപണർമാർ.
All smiles for India as they secure qualification to the semi-finals ???? #CWC19 | #BANvIND pic.twitter.com/urrRjxeO8t
— Cricket World Cup (@cricketworldcup) July 2, 2019
ഇന്ത്യ ഉയര്‍ത്തിയ വലിയ ടോട്ടലിന് മുന്നില്‍ പതറാതെയാണ് ബംഗ്ലാദേശ് കരുത്ത് കാട്ടിയത്. ഓപ്പണര്‍മാരായ തമീം ഇക്ബാലും (22), സൗമ്യ സര്‍ക്കാരും (33) കരുതലോടെ കളിച്ചു. തുടര്‍ന്നുവന്ന ഷാക്കിബ് ഹസ്സന്റെ ഇന്നിങ്സ് ബംഗ്ലാദേശിന് ജയത്തിലേക്ക് ഒരു കൈ നോക്കാമെന്ന പ്രതീക്ഷയേകി. 74 പന്തില്‍ 66 റണ്‍സുമായി ഷാക്കിബ് മടങ്ങിയതോടെ ബംഗ്ലാദേശിന്റെ പോര്‍വീര്യം അവസാനിച്ചുവെന്നായിരുന്നു കരുതിയത്. പക്ഷെ, സാബിര്‍ റഹ്മാനും മുഹമ്മദ് സെയ്ഫുദ്ദീനും ചേര്‍ന്നുള്ള ഏഴാം വിക്കറ്റ് കൂട്ടുകെട്ട് ബംഗ്ലാദേശിനെ വീണ്ടും മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. സാബിര്‍ 36 പന്തില്‍ 36ഉം സൈഫുദ്ദീന് പുറത്താകാതെ അര്‍ധസെഞ്ച്വറിയും നേടി. 38 പന്തില്‍ സെയ്ഫുദ്ദീന്‍ നേടിയ 51 റണ്‍സിന് രോഹിത് ശര്‍മയുടെ സെഞ്ച്വറിയേക്കാള്‍ തിളക്കമുണ്ടായിരുന്നു. ടീം തോല്‍വിയെ അഭിമുഖീരിക്കുമ്പോഴാണ് സെയ്ഫ് വാലറ്റത്തെ കൂട്ടുപിടിച്ച് അനായാസം ഇന്ത്യന്‍ ബൗളര്‍മാരെ നേരിട്ടത്.
ബൂംമ 10 ഓവറില്‍ 55 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റുകള്‍ വീഴ്ത്തി. ഹാര്‍ദിക് പാണ്ഡ്യ 10 ഓവറില്‍ 60 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും വീഴ്ത്തി.
ഇന്ത്യയുടെ ജയത്തിന്റെ ലൈവ് ബ്ലോഗ് ലഭ്യമാകുന്നില്ലെങ്കില്‍ റിഫ്രഷ് ചെയ്യുക
സ്പെഷ്യല്‍ അഭിനന്ദനം
രോഹിത് ശര്‍മയെ ഇന്നത്തെ മത്സരത്തിലെ സ്പെഷ്യല്‍ ആരാധിക അഭിനന്ദിക്കുന്നു
Player of the Match Rohit Sharma celebrates the win with a special fan ???? #CWC19 | #BANvIND pic.twitter.com/bz7Sjgo7jh
— Cricket World Cup (@cricketworldcup) July 2, 2019
സൈഫിന്റെ ഉജ്വല 50
സമ്മര്‍ദങ്ങള്‍ക്കിടയിലും തകര്‍ത്തടിച്ച് സെയ്ഫുദ്ദീന്റെ അര്‍ദ്ധ സെഞ്ച്വറി. 37 പന്തില്‍ 9 ഫോറുകളോടെയാണ് 50
Bangladesh need 36 runs from the last three overs!
— Cricket World Cup (@cricketworldcup) July 2, 2019
Saifuddin has batted brilliantly so far – can he take his team over the line?#CWC19 | #BANvIND pic.twitter.com/3DKOzyHua1
നമിച്ചു കടുവകളേ ഈ പോര്‍വീര്യത്തെ
Bangladesh need 75 from the last eight overs!
— Cricket World Cup (@cricketworldcup) July 2, 2019
Who are you backing to win this?#CWC19 | #BANvIND pic.twitter.com/Ue6irySJ2y
21ബോളില്‍ 37 വേണം
ബംഗ്ലാദിന് ഇപ്പോഴും ജയസാധ്യത. 45 റണ്‍സുമായി സൈഫുദ്ദീന് ക്രീസില്‍
വാലറ്റം ഓപ്പണ്‍ ചെയ്തിരുന്നെങ്കില്‍!
ബംഗ്ലാദേശിന്റെ വാലറ്റം ഓപ്പണ്‍ ചെയ്തിരുന്നെങ്കില്‍ മത്സര ഗതി ഒരുപക്ഷെ മാറിയേനെ. സൈഫിന് പിന്തുണയേകി റുബല്‍ ഹുസൈന്റെ ഉജ്വല ഷോട്ട്.
മിന്നല്‍ പോലെ അസ്തമിച്ച് മൊര്‍ത്താസ
സിക്സര്‍ അടിച്ചതിന്റെ വീര്യം ചോരും മുമ്പ് മൊര്‍ത്താസ ഒട്ട്. തൊട്ടടുത്ത പന്തില്‍ ഭുവനേശ്വര്‍ മൊര്‍ത്താസയെ ധോണിയുടെ കൈകളിലെത്തിച്ചു. ബംഗ്ലദേശിന് എട്ട് വിക്കറ്റ് നഷ്ടം.
44 ഓവര്‍ 251/7
ബംഗ്ലാദേശിന് ഇനി പ്രതീക്ഷിക്കാനാകുമോ. 36 പന്തില്‍ 64 റണ്‍സ് നേടാന്‍ ആര്‍ക്ക് സാധിക്കും. സൈഫുദ്ദീന് ബംഗ്ലയെ ജയത്തിലേക്ക് നയിക്കാനാകുമോ. കാണാം അവസാന ഓവറിലെ അത്ഭുതങ്ങള്‍
ഓ സാബിര്‍ ബൗള്‍ഡ്
118 കിലോമീറ്റര്‍ വേഗത്തില്‍ വന്ന ബൂംമ്രയുടെ പന്ത് സാബിറിന്റെ ഇന്നിങ്സ് അവസാനിപ്പിച്ചു. 36 പന്തില്‍ 36 റണ്‍സുമായി സാബിര്‍ മടങ്ങി. ഇതില്‍ അഞ്ച് ഫോറുകള്‍. എത്ര ഉജ്വലമായാണ് സാബിര്‍ പോരാടിയത്.
A sigh of relief for India!
— Cricket World Cup (@cricketworldcup) July 2, 2019
Bumrah gets rid of Sabbir Rahman for 36.#BANvIND | #CWC19 pic.twitter.com/AxlU0GpNQK
ഉറപ്പായും കോഹ്ലി ഈ യോര്ക്കോര് ഓര്‍ത്തുകാണും
സ്റ്റാര്‍ക്കിന്റെ യോര്‍ക്കര്‍ ആര്‍ക്കാണ് മറക്കാന്‍ കഴിയുക. ബംഗ്ലാദേശ് ഏഴാം വിക്കറ്റ് ഇന്ത്യന്‍ ബൗളര്‍മാരെ പരീക്ഷിക്കുമ്പോള്‍ കോഹ്ലി ഇത് മോഹിച്ചുകാണും
കടുവകള്‍ ഒരുങ്ങിത്തന്നെ
കോഹ്ലിയുടെയും സംഘത്തിന്റെയും ബൗളിങ് ആക്രമണ മുനയൊടിച്ച് ബംഗ്ലാ കൂട്ടുകെട്ട്. മികച്ച ഷോട്ടുകളിലൂടെ ബൗളര്‍മാരുടെ വീര്യം ചോര്‍ത്തി സാബിറും സൈഫുവും. സാബിര്‍ 35, സെയ്ഫ് 30
ധോണിയല്ല, സാബിറും സൈഫുവും
ഇംഗ്ലണ്ടിനോട് അവസാന ഓവറുകളില്‍ തുഴഞ്ഞ ധോണിയെ പോലയെല്ല സൈഫുദ്ദീനും സാബിര്‍ റഹ്മാനും. മികച്ച ഷോട്ടുകളിലൂടെ ബംഗ്ലാദേശിനെ ജയത്തിലേക്ക് അടുപ്പിക്കുന്നു. 47 പന്തില്‍ വേണ്ടത് 74 റണ്‍സ്. 4 വിക്കറ്റ് കയ്യിലിരിക്കെ ഇന്ത്യയെ ഞെട്ടിക്കാന്‍ ബംഗ്ലാദേശ്,
പൊരുതാനുറച്ച് ബംഗ്ലാദേശ്
ഇന്ത്യയുടെ ബൗളിങ് മിടുക്കിനെ വെല്ലുവിളിച്ച് അവസാനഘട്ടം വരെ പോരാടാന്‍ നിശ്ചയിച്ച് ബംഗ്ലാദേശ്. ഏഴാം വിക്കറ്റില്‍ സാബിറും സെയ്ഫുദ്ദീനും മികച്ച പ്രകടനം പുറത്തെടുക്കുന്നു. അവസാന അഞ്ച് ഓവറില്‍ നേടിയത് 43 റണ്‍സ്. റണ്‍റേറ്റ് 8.60. ജയം ഉറപ്പാക്കാന്‍ വേണ്ട റണ്‍റേറ്റ് 9.34
Sabbir and Saifuddin have put on 50 in 7.1 overs!
— Cricket World Cup (@cricketworldcup) July 2, 2019
Getting nervous, #TeamIndia fans?#BANvIND | #CWC19 pic.twitter.com/lK3Q5wSJPg
54 പന്തില്‍ വേണ്ടത് 86
നാല് വിക്കറ്റ് കയ്യിലിരിക്കെ സാബിര്‍ റഹ്മാനും സെയ്ഫുദ്ദീനും ബംഗ്ലാദേശിനെ വിജയത്തിലേക്ക് നയിക്കാനാകുമോ
കീഴ്മേല്‍ മറിച്ച് പാണ്ഡ്യ
ലോക കപ്പിലെ പാണ്ഡ്യയുടെ മികച്ച ബൗളിങ് പ്രകടനം. 10-0-60-3
പാണ്ഡ്യയാണ് ഇന്നത്തെ ബൗളര്‍
Pandya has his third and it's the biggest wicket of them all: Shakib Al Hasan.
— Cricket World Cup (@cricketworldcup) July 2, 2019
The all-rounder lobs the ball safely into the hands of Dinesh Karthik to end his stay at the crease. #BANvIND | #CWC19 pic.twitter.com/Xaw5hVVHag
സൈഫ് രണ്ടും കല്പിച്ച് തന്നെ
പാണ്ഡ്യയെ വീണ്ടും ഫോറടിച്ച് സൈഫുദ്ദീന്. സൈഫിന്റെ സ്കോര്‍ 15 പന്തില്‍ 14. സാബിര്‍ 22 പന്തില്‍ 29
ഷമിക്ക് വന്‍ ഡോസ്
ഇന്ത്യയുടെ 38ാം ഓവര്‍ ഷമിക്ക് ദുഃസ്വപ്നമായിരിക്കും. നാല് ബൗണ്ടറികളാണ് ഈ ഓവറില്‍ പിറന്നത്. സാബിര്‍ റഹ്മാനും സൈഫുദ്ദീനും രണ്ടുവീതം ഫോളുകള്‍. എല്ലാം മികച്ച ഷോട്ടുകള്‍. ഈ കളി മറ്റുള്ളവര്‍ നേരത്തെ പുറത്തെടുത്തിരുന്നൈങ്കില് എന്ന് ബംഗ്ലാ ആരാധകര്‍ കരുതിക്കാണും.
The India fans are having a great time at Edgbaston ???? ???? ???????? #CWC19 | #BANvIND pic.twitter.com/MK1bvPKZSg
— Cricket World Cup (@cricketworldcup) July 2, 2019
ഇതെന്തൊരു ആവേശം
It's all going India's way now.
— Cricket World Cup (@cricketworldcup) July 2, 2019
Make sure to follow #BANvIND on the #CWC19 app ????
APPLE ???? https://t.co/whJQyCahHr
ANDROID ???? https://t.co/Lsp1fBwBKR pic.twitter.com/VJsRHij8SZ
ഷാക്കിബും പുറത്ത്
ആറാമനായി ഷാക്കിബ് പുറത്താവുമ്പോൾ ആ ജനത ഒന്നാകെ കരഞ്ഞിരിക്കണം.
ഇത്തവണയും വിക്കറ്റ് പാണ്ഡ്യയ്ക്ക്.
പാണ്ഡ്യ ഈ മത്സരത്തിലെ 'ഷാമി'യാവുന്നു.
ഷാക്കിബ് 66 റൺസ്, ബംഗ്ലാദേശ് ലോകകപ്പിനു പുറത്തേക്ക്?
സ്കോർ- 179/6 * (33.5/50 ov, target 315)
ഔട്ട്, പാണ്ഡ്യയ്ക്ക് രണ്ടാം വിക്കറ്റ്
ലിട്ടൺ ഔട്ട്
സ്കോർ- 162/4 * (29.4/50 ov, target 315)
ബോമൻ ഇറാനിയേയും ചാരുലതാ പട്ടേൽ ഫാനാക്കി
We should work all our lives to have a spirit like hers.
— Boman Irani (@bomanirani) July 2, 2019
Nobody will ask how much you have in your bank when you are 87.
But if you have this???? You’re LOADED!!!!#IndVBan #CWC2019 pic.twitter.com/ekjqTAvGaR
അമ്പത് തികച്ച് ഷാക്കിബ്
കടുവകളുടെ പോരാട്ടവീര്യത്തിന്റെ പ്രതീകം ഈ മനുഷ്യനാണ്.
ഷാക്കിബ് ബ്രാവോ!
സ്കോർ- 147/3 * (27.6/50 ov, target 315)
കോഹ്ലി റിയാക്ഷൻ
Kohli reaction out @imVkohli #INDvBAN pic.twitter.com/2luQuNfLte
— ANSHU GAUTAM (@gautamanshu958) July 2, 2019
കിണഞ്ഞ് ശ്രമിച്ച് ഇന്ത്യൻ ബോളർമാർ, പിടി തരാതെ ബംഗ്ലാ ബാറ്റ്സ്മാൻമാരും.
സ്കോർ- 139/3 * (27/50 ov, target 315)
ഫാൻ ഓഫ് ദി ഇയർ
ചാരുലത പട്ടേൽ. 1975 ലെ ലോകകപ്പ് കാണാൻ ഇതേ സ്റ്റേഡിയത്തിലെത്തുമ്പോൾ അവർക്ക് 44 വയസായിരുന്നു പ്രായം. ഇപ്പോൾ 44 വർഷത്തിനു ശേഷം മറ്റൊരു ലോകകപ്പ് കൂടി. ഫാൻ ഓഫ് ദി ഇയർ!
ഷാക്കിബ് പതിയെ ഫിഫ്റ്റിയിലേക്ക്
43 റൺസുമായി ക്രീസിലുള്ള ഷാക്കിബിലാണ് ബംഗ്ല പ്രതീക്ഷ മുഴുവൻ
സ്കോർ- 133/3 * (25.6/50 ov, target 315)
ലിട്ടൺ ദാസിനാവുമോ?
മുഷ്ഫി ഔട്ടായതോടെ ലിട്ടണും ഷാക്കിബുമാണ് ക്രീസിൽ.
റൺ മല കടക്കാൻ ഇരുവരുടെയും മികച്ച പ്രകടനം ബംഗ്ലാദേശിന് അത്യാന്താപേക്ഷിതമാണ്.
സ്കോർ- 125/3 * (24/50 ov, target 315)
ഔട്ട്!
മുഷ്ഫി പുറത്ത്. ചാഹലിന് വിക്കറ്റ്
സ്കോർ- 122/3 * (23.2/50 ov, target 315)
ഷാക്കിബ് തുടങ്ങി.
ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരൻ ഷാക്കിബായിരിക്കുമോ?
ലോകകപ്പിലേയും ബംഗ്ലാദേശിലേയും ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനാവാനാണ് ഷാക്കിബിന്റെ പടപ്പുറപ്പാട്.
ഷാക്കിബിന്റെ മിന്നും പ്രകടനത്തെക്കുറിച്ച് കൂടുതൽ വായിക്കാം.
116/2 * (21.6/50 ov, target 315)
ഇന്ത്യൻ ബോളിങ് പ്രതിരോധത്തിലോ?
100 ലെത്തി ബംഗ്ലാദേശ്.
കഴിഞ്ഞ ഓവറിൽ രണ്ട് മികച്ച ബൗണ്ടറികളാണ് മുഷ്ഫിഖുർ നേടിയത്.
ഫീൽഡിങും ശരാശരിയായിത്തുടങ്ങി.
സ്കോർ- 101/2 * (19.3/50 ov, target 315)
ആവാസ് നീഛേ!
ട്രോളുകാർ സജീവമായി രംഗത്ത്
Virat to 3rd empire#INDvBAN pic.twitter.com/BSWrs1f19J
— Mukesh sharma Bjp (@1msMukesh) July 2, 2019
കീപ്പറായി ധോണി റിട്ടേൺസ്!
എന്തൊരത്ഭുതം! കഴിഞ്ഞ ഓവറ് വരെ പന്തായിരുന്നു കീപ്പറെങ്കിൽ ഇപ്പോൾ കീപ്പർ ധോണിയാണ്.
ധോണി എവിടെപ്പോയിരുന്നോ ആവോ?
മഷ്ഫിഖുറിനും ഷാക്കിബിനും ഇന്ന് നല്ലവണ്ണം അധ്വാനിക്കേണ്ടി വരും വിജയിക്കാൻ.
സ്കോർ- 76/2 * (16.1/50 ov, target 315)
കുങ്ഫു പാണ്ഡ്യ !
സർക്കാരിനെ പുറത്താക്കി ഹാർദിക്. ബംഗ്ലാദേശിന് രണ്ടാം വിക്കറ്റ് നഷ്ടം. വിരാടിന്റെ കൈയ്യിൽ ആ ക്യാച്ച് ഭദ്രം.
വിരാട് സർക്കാരിനു നേരെ ഔട്ട് ചിഹ്നം കാണിക്കുന്നുണ്ട്.
സ്കോർ- 74/2 * (15.1/50 ov, target 315)
അംപയർ ധൃതരാഷ്ട്രരായിരുന്നോ?
ആ റിവ്യൂ ഔട്ട് ആയിരുന്നോ എന്ന സംശയം നിലനിൽക്കുകയാണ്. ഇന്ത്യൻ ആരാധകർ ട്രോൾ മഴ ചെയ്യിച്ചു തുടങ്ങിയിരിക്കുന്നു.
3rd umpire in this match..#INDvBAN pic.twitter.com/PwdilZpASA
— Jeet~choudhary (@jeetjat143) July 2, 2019
സ്പിന്നർമാരെ ഇറക്കി ഇന്ത്യ
സർക്കാരും ഷാക്കിബും നല്ല രീതിയിൽ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നുണ്ട്.
ബംഗ്ലാ ഇന്നിങ്സിന് തമീമിന്റെ പുറത്താകലൊന്നും ബാധിച്ചില്ലെന്ന് തോന്നുന്നു
സ്കോർ- 73/1 * (14.6/50 ov, target 315)
ധോണിയ്ക്കിതെന്തു പറ്റി?
Lowest batting strike rates against spin in ODIs since 2016 (min: 500 balls)
— Mazher Arshad (@MazherArshad) July 2, 2019
61.58 MS Dhoni
62.80 PJ Moor
64.29 Hashmatullah Shahidi
65.35 Gary Wilson
68.10 Travis Head #CWC19 #IndvBan
ധോണി ഫീൽഡിങ്ങിനില്ല
ധോണിക്ക് പകരം ഇന്ന് പന്താണ് കീപ്പ് ചെയ്യുന്നത്. നേരത്തെ റിവ്യൂ കൊടുക്കുന്ന സമയത്ത് ധോണിയുണ്ടായിരുന്നെങ്കിൽ എന്ന് കോഹ്ലി നേരത്തെ ആഗ്രഹിച്ചിട്ടുണ്ടാവണം.
സ്കോർ- 59/1 * (12.6/50 ov, target 315)
റിവ്യൂ നഷ്ടപ്പെടുത്തി ഇന്ത്യ
കോഹ്ലി അംപയറുമായി വാഗ്വാദത്തിലാണ്. മിക്കവാറും മാച്ച് ഫീയുടെ 50 ശതമാനം പോവാൻ സാധ്യതയുണ്ട്.
സൗമ്യ സർക്കാറിനെതിരെ ഷമിയുടെ എൽ ബി ഡബ്ലു അപ്പീലാണ് അംപയർ ഔട്ട് വിധിക്കാതിരുന്നത്.
സ്കോർ- 53/1 * (12/50 ov, target 315)
ചരിത്രം പറയുന്നത്..
bangladesh won 95% matches in which fizz got 3 or more than 3 wickets???? #INDvBAN pic.twitter.com/P3ZgZX1spv
— sarakhan ???????? (@sarakha31178538) July 2, 2019
ഷാമി തുടങ്ങി
ആദ്യവിക്കറ്റ് നഷ്ടമായി ബംഗ്ലാദേശ്
ഫോമിലുണ്ടെന്ന് തോന്നിച്ച തമിം ഇഖ്ബാലാണ് വിക്കറ്റ് തെറിച്ച് പുറത്തായത്.
തമീം നേടിയത് 22 റൺസ്
സ്കോർ- 40/1 * (9.5/50 ov, target 315)
നാല് കീപ്പർമാർ, അതും ഇന്ത്യൻ ടീമിൽ!
ഇന്നത്തെ മത്സരത്തിൽ നാല് കീപ്പർമാരാണ് ഇന്ത്യക്കായി കളിക്കുന്നത്. ഇതൊരു ചരിത്രമാണ്. മുമ്പ് നയൻ മോംഗിയയിൽ മാത്രം ഒതുങ്ങിയ കീപ്പറിൽ നിന്നും മാറി ഇന്ന് നാലുപേർ ഗ്രൗണ്ടിലിറങ്ങുന്നത് ഇന്ത്യ ക്രിക്കറ്റിന്റെ വസന്തം.
ബോളുമായി ഷാമി
ഷാമിയുടെ ആദ്യ ഓവർ.
കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നിന്നായി 13 വിക്കറ്റാണ് ഷാമി നേടിയത്.
ഷാമിയുടെ ഹീറോയിസം ഇന്നുമുണ്ടാവുമോ?
കാത്തിരുന്ന് കാണാം.
സ്കോർ- 30/0 * (7.3/50 ov, target 315)
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
മഴ തുടര്‍ന്നാല്‍ കപ്പ് ഇന്ത്യയ്ക്ക്! (ട്രോളല്ല)
ഇന്ത്യന്‍ ജയം സമഗ്രം; പാകിസ്താനെ മഴയും രക്ഷിച്ചില്ല
രോഹിത് സെഞ്ച്വറിയും തുണച്ചില്ല; ഇന്ത്യയ്ക്ക് ഇംഗ്ലീഷ് ചെക്ക്
ഷാക്കിബ്: ഇതില്പരം ഇനിയെന്ത് വേണം