ഡൈവേഴ്സിനുള്ള പരിശീലന സൈറ്റായി ഉപയോഗിക്കാൻ വേണ്ടിയാണ് പോളണ്ടിൽ 10.6 ദശലക്ഷം ഡോളർ ചെലവാക്കി രണ്ട് വർഷമെടുത്ത് ഈ നീന്തൽ കുളം നിർമ്മിച്ചത്.
സ്കൂബ ഡൈവേഴ്സിന് സമുദ്രത്തിൽ ഇറങ്ങുന്നതിന് മുന്നേ തന്നെ ആഴങ്ങളിൽ നീന്താനുള്ള അവസരവും പരിശീലനവും നൽകാൻ വേണ്ടി പോളണ്ടിൽ നീന്തൽ കുളം ആരംഭിച്ചു. ലോകത്തിലെ ഏറ്റവും ആഴമേറിയ നീന്തൽ കുളമാണ് പോളണ്ടിൽ നിർമ്മിച്ചിരിക്കുന്നത്. 45 മീറ്ററിലധികം (ഏകദേശം 148 അടി) ആഴമുള്ള കുളത്തിന് 8,000 ക്യുബിക് മീറ്റർ വെള്ളം ശേഖരിക്കാൻ കഴിയും അതായത് സാധാരണ കണ്ടുവരുന്ന 25 മീറ്റർ കുളത്തിന്റെ 20 ഇരട്ടി വെള്ളം. 10.6 ദശലക്ഷം ഡോളർ ചെലവ് വേണ്ടി വന്ന "ഡീപ്സ്പോട്ട്" എന്ന ഈ കുളത്തിന് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കാൻ രണ്ട് വർഷം വേണ്ടി വന്നു.

കുളത്തിന്റെ അടിയിൽ ഡൈവേഴ്സിന് പര്യവേഷണം നടത്താൻ തകർന്ന ഒരു കൃത്രിമ കപ്പലും മായൻ അവശിഷ്ടങ്ങൾ ഉള്ള കൃത്രിമ അണ്ടർവാട്ടർ ഗുഹകളും ഉണ്ട്.. "ഇവിടെ മനോഹരമായ മത്സ്യങ്ങളോ പവിഴപ്പുറ്റുകളോ ഇല്ല, അതുകൊണ്ട് ഇത് കടലിന് പകരമാവില്ല. പക്ഷേ, സുരക്ഷിതമായി മുങ്ങൽ പഠിക്കാനും പരിശീലനം നൽകാനും ഇത് നല്ലൊരു സ്ഥലമാണ്," പോളിഷ് ഡൈവിങ് ഇൻസ്ട്രക്ടർ പ്രിസെമിസ്ല കാക്പ്രസാക്ക് പറഞ്ഞു. വാഴ്സോയിൽ നിന്ന് 30 മൈൽ അകലെയുള്ള മസ്ച്ചാനോ( Mszczonow) പട്ടണത്തിലാണ് ഡീപ്സ്പോട്ട് സ്ഥിതി ചെയ്യുന്നത്.

ഡൈവിങ് കാണാൻ വരുന്നവർക്കായി അണ്ടർവാട്ടർ ടണലും ഇതിന്റെ അടുത്ത് ഉണ്ട്. പോളണ്ടിൽ കർശനമായ കൊവിഡ് -19 നിയമങ്ങൾ ഉണ്ടെങ്കിലും ഇത് ഒരു സ്റ്റാൻഡേർഡ് സ്വിമ്മിങ് പൂളിനേക്കാൾ കോഴ്സുകൾ നൽകുന്ന പരിശീലന കേന്ദ്രമായതിനാൽ ഡീപ്സ്പോട്ട് തുറക്കാൻ അനുമതിയുണ്ടായിരുന്നു. ഇത് സ്കൂബ ഡൈവേഴ്സിനെ ലക്ഷ്യം വച്ചുള്ളതാണെങ്കിലും ഈ സൗകര്യം അഗ്നിശമന സേനാംഗങ്ങൾക്കും സായുധ സേനയ്ക്കും വേണ്ടിയുള്ള പരിശീലന കേന്ദ്രമായും ഉപയോഗിക്കാമെന്ന് ഡീപ്സ്പോട്ട് ഡയറക്ടർ മൈക്കൽ ബ്രാസ്കിൻസ്കി പറഞ്ഞു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!