ഓരോ വര്‍ഷവും രണ്ടായിരത്തോളം സസ്യങ്ങളെ പുതിയതായി നാമകരണം ചെയ്യാറുണ്ട്.
ഓര്‍ക്കിഡുകളെ പലപ്പോഴും വൃത്തികെട്ടതായി വിളിക്കില്ല. പക്ഷേ ലണ്ടനിലെ കീവിലെ റോയല്‍ ബൊട്ടാണിക് ഗാര്‍ഡന്‍സ് മഡഗാസ്കറിലെ വനങ്ങളില്‍ നിന്ന് കണ്ടെത്തിയ ഒരു പുതിയ സ്പീഷിസിനെ വിവരിച്ചത് അങ്ങനെയാണ്.
ഗ്യാസ്ട്രോഡിയ അഗ്നിസെല്ലസ് എന്നാണ് കീവിലെ ശാസ്ത്രജ്ഞര്‍ ഇതിന് പേരിട്ടത്. 2020ല്‍ 156 പുതിയ സ്പീഷീസുകളെ അവര്‍ കണ്ടെത്തുകയുണ്ടായി. അതില്‍ ഏറ്റവും വൃത്തികെട്ടത് എന്ന ഗണത്തിലാണ് ഇതിനെ ഉള്‍പ്പെടുത്തിയത്.
'11 മില്ലീമീറ്റര്‍ ഉള്ള ഈ പൂക്കള്‍ ചെറുതും തവിട്ടുനിറവും വൃത്തികെട്ടതുമാണ്,' കീവ് ഈ വര്‍ഷത്തെ മികച്ച 10 കണ്ടെത്തലുകളുടെ പട്ടികയില്‍ പറഞ്ഞു.
വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തിലാണ് ഇതിനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. എങ്കിലും നാഷണല്‍ പാര്‍ക്കിലാണ് ഇത് കണ്ടെത്തിയത് എന്നതിനാല്‍ പ്രത്യേക പരിരക്ഷ ലഭിക്കും.
ഈ വര്‍ഷം ഔദ്യോഗിക നാമകരണം നടത്തിയ മറ്റ് കണ്ടെത്തലുകളില്‍ ബ്രിട്ടനിലെ ആറ് പുതിയ ഇനങ്ങളുണ്ട്. 2010ല്‍ തെക്കന്‍ നമീബിയയില്‍ കണ്ടെത്തിയ വിചിത്ര കുറ്റിച്ചെടിക്കും ഇത്തവണ പേര് നല്‍കിയിട്ടുണ്ട്.

ഈ ചെടിയെ അറിയപ്പെടുന്ന ഒരു വര്‍ഗത്തിലും ഉള്‍പ്പെടുത്താനായിട്ടില്ല. ടിഗനോഫൈറ്റണ് കാരസെന്സ് എന്ന പുതിയ വര്‍ഗത്തിലാണ് ഇതിനെ ഉള്‍പ്പെടുത്തിയത്. ഒരു പുതിയ കുടുംബം കൂടി ഇതോടെ ബോട്ടാണിക്കല്‍ ഗവേഷണ വിഭാഗത്തിലേക്ക് കടന്നുവന്നു.
ഓരോ വര്‍ഷവും രണ്ടായിരത്തോളം സസ്യങ്ങളെ പുതിയതായി നാമകരണം ചെയ്യാറുണ്ട്. പുതിയ കുടുംബങ്ങള്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ.
കുറ്റിച്ചെടി വിചിത്രമായ ഇലകളുള്ളതും വളരെ ചൂടുള്ള പ്രകൃതിദത്ത ഉപ്പ് ചട്ടിപോലുള്ള പ്രതലത്തില്‍ വളരുന്നതുമാണ്. അതിനാല്‍ ടിഗാനോഫൈട്ടണ് എന്ന പേര് നല്കി. ഗ്രീക്കിലെ 'ടിഗാനി' അല്ലെങ്കില്‍ 'ഫ്രൈയിംഗ് പാന്‍', 'ഫൈറ്റണ്‍' അല്ലെങ്കില്‍ 'പ്ലാന്റ്' എന്നിവയില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ് ഈ പേര്.
ഏറ്റവും പുതിയ പ്രകൃതി കണ്ടെത്തലുകളെ ക്യൂവിലെ മുതിര്‍ന്ന ഗവേഷണ നേതാവ് മാര്ട്ടിന് ചെക്ക് സ്വാഗതം ചെയ്തു.
''ചിലര്‍ക്ക് സമുദായങ്ങള്‍ക്ക് സുപ്രധാന വരുമാനം നല്കാന് കഴിയും, മറ്റുള്ളവര്‍ക്ക് ഭാവിയിലെ ഭക്ഷണമോ മരുന്നോ ആയി വികസിപ്പിക്കാനുള്ള സാധ്യതയുണ്ട്,'' അദ്ദേഹം പറഞ്ഞു.
പുതിയ ഒരു വര്‍ഗത്തെ ലഭിച്ചെങ്കിലും ഇവയുടെ വശനാശ ഭീഷണി ശാസ്ത്രലോകത്തെ അമ്പരപ്പിക്കുന്നു. അഞ്ചില്‍ രണ്ടെണ്ണം വംശനാശ ഭീഷണി നേരിടുന്നതാണെന്ന് കീവിലെ മുതിര്‍്ന്ന ഗവേഷകന് മാര്ട്ടിന് ചെക്ക് ചൂണ്ടിക്കാട്ടി. അതിനാല്‍ സസ്യങ്ങള്‍ അപ്രത്യക്ഷമാകുന്നതിനുമുമ്പ് അവയെ കണ്ടെത്താനും തിരിച്ചറിയാനും പേരിടാനും സംരക്ഷിക്കാനുമുള്ള ഓട്ടത്തിലാണ് ബോട്ടാണിക്കല്‍ ഗവേഷകര്‍.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
വംശനാശ ഭീഷണിയില്‍ 10 ലക്ഷം ജീവജാലങ്ങള്‍