OK, ഗുഡ്നൈറ്റ്, ബിനീഷ് കോടിയേരിക്ക് മറുപടിയുമായി പി.കെ ഫിറോസ്; പകരത്തിന് പകരമെന്ന് സോഷ്യല്‍മീഡിയ
2020 സെപ്റ്റംബർ രണ്ടിന് കോഴിക്കോട് പി.കെ ഫിറോസ് വാർത്താസമ്മേളനം ആരംഭിച്ചപ്പോൾ തന്നെ ബിനീഷ് കോടിയേരി ഫേസ്ബുക്കിൽ 'ഓക്കെ, ഗുഡ്നൈറ്റ്' എന്നാണ് പ്രതികരിച്ചത്.
ബംഗ്ളൂരു ലഹരിമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളിൽ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകൻ ബിനീഷ് കോടിയേരിയെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ 'ഗുഡ്നൈറ്റ്' പറഞ്ഞ് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരിയുടെ പേര് ഉയർന്ന ആദ്യഘട്ടത്തിൽ പി.കെ ഫിറോസ് വാർത്താസമ്മേളനം നടത്തി നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
2020 സെപ്റ്റംബർ രണ്ടിന് കോഴിക്കോട് പി.കെ ഫിറോസ് വാർത്താസമ്മേളനം ആരംഭിച്ചപ്പോൾ തന്നെ ബിനീഷ് കോടിയേരി ഫേസ്ബുക്കിൽ 'ഓക്കെ, ഗുഡ്നൈറ്റ്' എന്നാണ് പ്രതികരിച്ചത്. സോഷ്യൽമീഡിയയിൽ അടക്കം ഏറെ ചർച്ചയാകുകയും ചെയ്തിരുന്നു. ഇതിനുളള മറുപടിയായാണ് ബിനീഷ് അറസ്റ്റിലായതിന് പിന്നാലെ പി.കെ ഫിറോസ് അതേ വാചകങ്ങൾ ഫേസ്ബുക്കിൽ കുറിച്ചത്. പകരത്തിന് പകരമെന്നും കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നൊക്കെയാണ് ഇതിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രതികരണങ്ങള്‍. ബംഗ്ളൂരുവിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ നാലുദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

ബിനീഷ് കോടിയേരിയും അനൂപ് മുഹമ്മദും ഉള്‍പ്പെടെയുള്ളവര്‍ കുമരകത്ത് നിശാപാര്‍ട്ടി നടത്തി, അനൂപും ബിനീഷ് കോടിയേരിയും ഒരുമിച്ചുള്ള ഫെയ്സ്ബുക്കിലെ ചിത്രങ്ങൾ, സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് അറസ്റ്റിലായ ദിവസം ബിനീഷും അനൂപും നിരന്തരം ഫോണില്‍ സംസാരിച്ചു, ബംഗ്ളൂരുവിലെ കമ്മനഹളളിയിൽ അനൂപ് തുടങ്ങിയ ഹോട്ടലിന് ബിനീഷ് പണം മുടക്കി എന്നിങ്ങനെ നിരവധി ആരോപണങ്ങളായിരുന്നു പി.കെ ഫിറോസ് ബിനീഷിനെതിരെ ഉന്നയിച്ചത്.
വിവാദങ്ങളും വിമർശനങ്ങളും ഉയർന്നതോടെ അനൂപിനെ നേരിട്ടറിയാമെന്നും ബംഗ്ളൂരുവിൽ ഹോട്ടൽ ബിസിനസ് തുടങ്ങാൻ പണം കടമായി നൽകിയെന്നും ബിനീഷ് സമ്മതിച്ചിരുന്നു. അനൂപുമായുളള ബന്ധവും സാമ്പത്തിക സ്രോതസുകളിലെ അവ്യക്തതയുമാണ് ഇപ്പോൾ ബിനീഷ് കുടുങ്ങിയതിന് പിന്നിലും. നേരത്തെ ഒക്ടോബർ ആദ്യം ബിനീഷിനെ ബംഗ്ളൂരുവിലെ ഓഫിസിൽ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇന്ന് രണ്ടാമത് ചോദ്യം ചെയ്യലിനായി ഹാജരായപ്പോഴാണ് ഇഡി അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!