ഇനിയുമൊരു അങ്കത്തിന് ബാല്യമുണ്ട്, യുവി രണ്ടും കൽപിച്ചാണ്; ആഭ്യന്തരക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു
പിസിഎയുടെ അഭ്യർഥന എനിക്കു പരിഗണിക്കാതിരിക്കാനായില്ല. മൂന്നാല് ആഴ്ച ഇതേക്കുറിച്ച് ആലോചിച്ചു. തീരുമാനത്തെക്കുറിച്ച് യുവി പറയുന്നതിങ്ങനെ.
യുവരാജ് സിങ് ഇതെന്തും ഭാവിച്ചാണ് എന്നാണ് ഇപ്പോൾ ക്രിക്കറ്റ് ആരാധകരുടെ ചോദ്യം. രാജ്യാന്തര ക്രിക്കറ്റിൽനിന്നു 2019 ജൂണിൽ വിരമിച്ച ഓൾറൗണ്ടർ യുവരാജ് സിങ് ആഭ്യന്തര ക്രിക്കറ്റിലേക്കു തിരിച്ചെത്തുന്നു എന്നതാണ് പുതിയ വാർത്ത. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്റെ (പിസിഎ) അഭ്യർഥന സ്വീകരിച്ചാണ് മുപ്പത്തിയെട്ടുകാരനായ യുവിയുടെ തിരിച്ചുവരവ്.
നേരത്തെ ആസ്ട്രേലിയയിലെ ബിഗ് ബാഷ് ട്വന്റി20 ലീഗിൽ കളിക്കാൻ യുവി ഒരുങ്ങുന്നതായുള്ള വാർത്തകൾ സജീവമായിരുന്നു. അതിനിടെയാണ് ഈ അപ്രതീക്ഷിത ട്വിസ്റ്റ്. മടങ്ങിവരാൻ തനിക്ക് ആഗ്രഹമുണ്ടെന്നു ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്കു യുവി കത്തെഴുതിയതായി പിസിഎ സെക്രട്ടറി പുനീത് ബാലി വെളിപ്പെടുത്തി. വിരമിച്ച കളിക്കാർക്കു ബിസിസിഐയുടെ നിയമം അനുസരിച്ച് വിദേശ ലീഗുകളിൽ കളിക്കാൻ മാത്രമാണ് അനുമതി. ഇപ്പോൾ പഞ്ചാബിനു വേണ്ടി ട്വന്റി20 മത്സരങ്ങളിലെങ്കിലും കളിക്കിറങ്ങാമെന്നു യുവരാജ് സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ.
പിസിഎയുടെ അഭ്യർഥന എനിക്കു പരിഗണിക്കാതിരിക്കാനായില്ല. മൂന്നാല് ആഴ്ച ഇതേക്കുറിച്ച് ആലോചിച്ചു. തീരുമാനത്തെക്കുറിച്ച് യുവി പറയുന്നതിങ്ങനെ. വിരമിക്കാനുള്ള തീരുമാനം യുവരാജിന്റേതു മാത്രമായിരുന്നു. ഇപ്പോൾ അവൻ തിരികെ വരാൻ ആഗ്രഹിക്കുന്നു. പഞ്ചാബ് ക്രിക്കറ്റിന് അതുകൊണ്ട് ഗുണമുണ്ടാവും. വാർത്തയെക്കുറിച്ച് യുവരാജിന്റെ പിതാവ് യോഗ്രാജ് സിങിന്റെ പ്രതികരണം ഇതായിരുന്നു.
പഞ്ചാബ് താരങ്ങളായ ശുഭ്മാൻ ഗിൽ, അഭിഷേക് ശർമ, അൻമോൽപ്രീത് സിങ് തുടങ്ങിയവർക്കു കുറച്ചു നാളുകളായി യുവരാജ് പരിശീലനം നൽകുന്നുണ്ട്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ലിന്നിനെ ഒഴിവാക്കിയത് എന്തിനെന്ന് ഷാരൂഖ് ഖാനോട് ചോദിക്കുമെന്ന് യുവി
താങ്കളെ ഞാൻ സിക്സർ ക്ലബിലേക്ക് സ്വാഗതം ചെയ്യുന്നു; കാർട്ടറിന് യുവിയുടെ വക സർട്ടിഫിക്കറ്റ്
2011 ലോകകപ്പ് ഫൈനലിലെ ധോണിയുടെ സ്ഥാനക്കയറ്റം; അത് സച്ചിന്റെ ഐഡിയയായിരുന്നുവെന്ന് യുവി
നിന്റെ ഷോട്ടുകളൊക്കെ മഹാ അലമ്പാണ്, അധികം കളിച്ചാൽ കഴുത്തറുത്തു കളയും!